ചെറുവത്തൂർ ഉപജില്ല കലോത്സവത്തിലെ ജേതാക്കളായ കുട്ടമത്ത് ജിഎച്ച്എസ്എസിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി സമ്മാനദാനം നിർവഹിക്കുന്നു.
തൃക്കരിപ്പൂർ: ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 424 പോയിന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് ചാന്പ്യന്മാരായി. പിലിക്കോട് ജിഎച്ച്എസ്എസ് (385) രണ്ടും ചീമേനി ജിഎച്ച്എസ്എസ് ( 353) മൂന്നും സ്ഥാനങ്ങൾ നേടി.
സെന്റ് പോൾസ് എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപനസമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എം. രജീഷ് ബാബു അധ്യക്ഷത വഹിച്ചു. സാജിദ സഫറുള്ള, രമേശൻ പുന്നത്തിരിയൻ, ഫാ. മാത്യു തൈക്കൽ, പി. മിനി, ടി.എസ്. നജീബ്, എം.കെ. പ്രസന്ന, അഷ്റിഫ ജാബിർ, കരീം ചന്തേര, പി.കെ. മുരളികൃഷ്ണൻ, കെ.കെ. സജിത് എന്നിവർ പ്രസംഗിച്ചു.
Tags : Kuttamath GHSS Nattuvishesham DistrictNews