x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഗ്ന​ൽ ലൈ​റ്റു​ക​ളി​ല്ല; മ​ണ്ഡ​ല​കാ​ലം ക​ഠി​ന​മാ​കും

വെബ് ഡെസ്ക്
Published: November 16, 2026 06:03 AM IST | Updated: November 16, 2026 06:03 AM IST

ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് കാ​ലം അ​ടു​ത്തെ​ത്തി​യി​രി​ക്കെ ഏ​റ്റു​മാ​നൂ​രി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും പ​ട്ടി​ത്താ​നം-​മ​ണ​ർ​കാ​ട് ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന പാ​റ​ക​ണ്ടം ജം​ഗ്ഷ​നി​ലു​മാ​ണ് സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ലൈ​റ്റ് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഏ​റ്റു​മാ​നൂ​രി​ലെ രൂ​ക്ഷ​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഗ​ണി​ച്ച് സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.
പ​ട്ടി​ത്താ​നം-​മ​ണ​ർ​കാ​ട് ബൈ​പാ​സ് റോ​ഡി​ന്‍റെ അ​വ​സാ​ന റീ​ച്ച് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ഴാ​ണ് പാ​ലാ റോ​ഡി​ലെ തി​ര​ക്കേ​റി​യ പാ​റ​ക​ണ്ടം ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ഇ​ത് പ്ര​വ​ർ​ത്തി​ച്ച​ത് ചു​രു​ങ്ങി​യ നാ​ളു​ക​ൾ മാ​ത്ര​മാ​ണ്. ഇ​പ്പോ​ൾ നാ​ലു മാ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

ഏ​റ്റു​മാ​നൂ​ർ-​പാ​ലാ റോ​ഡി​ലും പ​ട്ടി​ത്താ​നം-​മ​ണ​ർ​കാ​ട് ബൈ​പാ​സ് റോ​ഡി​ലും ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ണ്ട്. ഇ​രു റോ​ഡു​ക​ളും കു​റു​കെ ക​ട​ക്കു​ന്ന പാ​റ​ക​ണ്ടം ജം​ഗ്ഷ​നി​ൽ ഏ​തു സ​മ​യ​വും വാ​ഹ​ന​ത്തി​ര​ക്കാ​ണ്. ഇ​വി​ടെ സി​ഗ്ന​ൽ ലൈ​റ്റി​ന്‍റെ അ​ഭാ​വ​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്.
മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​മാ​കു​ന്ന​തോ​ടെ ഇ​രു റോ​ഡു​ക​ളി​ലും പ​തി​ന്മ​ട​ങ്ങ് വാ​ഹ​ന​ങ്ങ​ളെ​ത്തും. സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കും. അ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ട്രാ​ഫി​ക് സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ ന​ന്നാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണം.

മ​ണ്ഡ​ല കാ​ല​മാ​യി​ട്ടും ബൈ​പാ​സ് റോ​ഡി​ൽ പാ​റ​ക​ണ്ട​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും വ​കു​പ്പ് അ​ധി​കൃ​ത​രോ​ടും പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. അ​ലം​ഭാ​വം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര​മു​ണ്ടാ​കും.


- എം.​കെ. സു​ഗ​ത​ൻ
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സ​മി​തി അം​ഗം

 

Tags : difficult. Nttuvishesham Districtnews

Recent News

Corehub Up