മീനങ്ങാടി: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെരുന്നാള്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ആഘോഷിക്കും. ഇതിനു മുന്നോടിയായി
22ന് കുടുംബ യൂണിറ്റ് സംഗമവും മത്സരങ്ങളും സംഘടിപ്പിക്കും. ഡിസംബര്‍ ഒന്നിന് സ്നേഹ സ്പര്‍ശം, മെഡിക്കല്‍ ക്യാമ്പ്, സണ്‍ഡേ സ്കൂള്‍ വാര്‍ഷികം എന്നിവ നടത്തും. രണ്ടിന് മാനേജിംഗ് കമ്മിറ്റി മുന്‍ അംഗങ്ങളെ ആദരിക്കല്‍, പിതാക്കന്മാര്ക്ക് സ്വീകരണം, ടൗണ്‍ കുരിശിങ്കലിലേക്ക് പ്രദക്ഷിണം എന്നിവ ഉണ്ടാകും. പ്രധാന പെരുന്നാള്‍ ദിനമായ മൂന്നിന് വിശുദ്ധ മൂന്നിമേല്‍ കുര്‍ബാനയില്‍ മാത്യൂസ് മോര് അപ്രേം തിരുമേനി, യാക്കോബ് മോര് അന്തോണിയോസ് തിരുമേനി, ഗീവര്‍ഗീസ് മോര് സ്തേഫാനോസ് തിരുമേനി എന്നിവര്‍ കാര്‍മികരാകും.
പെരുന്നാളിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി വികാരി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി-ചെയര്മാന്, ഫാ.ഷിജിന് കടമ്പക്കാട്,ഫാ.ബേസില്‍ കൊളവിക്കൂടി, ഫാ.എല്‍ദോ ഷാജു-വൈസ് ചെയര്മാന്മാര്, സിജോ മാത്യു തുരുത്തുമ്മേല്‍- ജനറല്‍ കണ്‍വീനര്‍, ബാബു പുളിനാട്ട്(ഫൈനാന്‍സ്), ഇ.പി, ബേബി(റിസപ്ഷന്),അനില്‍ ജേക്കബ്(പബ്ലിസിറ്റി), ജോസ് വേലമ്മാക്കുടിയില്(ഭക്ഷണം), കെ.ടി തങ്കച്ചന്(അലങ്കാരം), ടി.കെ. തോമസ്(പ്രദക്ഷിണം), വി.എം. സാബു(സ്നേഹസ്പര്‍ശം), എല്‍ദോ തുരുത്തുമ്മേല്‍(കുടുംബ സംഗമം)എല്‍ദോ ജോസ്(വോളണ്ടിയര്‍)-സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Meenangadi Cathedral Nttuvishesham Districtnews