x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ താ​യ​ന്നൂ​രി​ന്‍റെ മാ​തൃ​ക

വെബ്ഡെസ്ക്
Published: November 16, 2026 05:53 AM IST | Updated: November 16, 2026 05:53 AM IST

താ​യ​ന്നൂ​ർ ഗ​വ. സ്കൂ​ൾ മൈ​താ​ന​ത്ത് ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ.

താ​യ​ന്നൂ​ർ: ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​കാ​ല​ത്ത് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ളി​യി​ട​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് താ​യ​ന്നൂ​രു​കാ​ർ. പു​തി​യ കാ​ല​ത്തെ കു​ട്ടി​ക​ളും യു​വാ​ക്ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ​ക്കും ല​ഹ​രി​മ​രു​ന്നു​ൾ​ക്കും അ​ടി​മ​പ്പെ​ടു​ക​യാ​ണെ​ന്ന പ​രാ​തി​ക​ൾ​ക്കി​ട​യി​ലാ​ണ് താ​യ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ക​ളി​ക്കൂ​ട്ട​വും നാ​ട്ടു​കൂ​ട്ടാ​യ്‌​മ​ക​ളു​മൊ​രു​ങ്ങു​ന്ന​ത്.

രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ത​ന്നെ സ്കൂ​ൾ മൈ​താ​ന​ത്ത് ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങും. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നു​ശേ​ഷം സ്കൂ​ൾ മൈ​താ​ന​ത്ത് ഒ​ത്തു​കൂ​ടി വ്യാ​യാ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഇ​പ്പോ​ൾ ഇ​വി​ട​ത്തു​കാ​രു​ടെ പു​തി​യ ജീ​വി​ത​ശൈ​ലി​യാ​യി. ഫു​ട്ബോ​ൾ ക​ളി​യും പ​രി​ശീ​ല​ന​വു​മാ​ണ് മൈ​താ​ന​ത്തെ പ​തി​വു കാ​ഴ്ച​ക​ളി​ലൊ​ന്ന്. പ്രാ​യ​ത്തി​ന്‍റെ​യോ ക്ല​ബു​ക​ളു​ടെ​യോ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ​യാ​ണ് പ​ല​രും ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. എ​ട്ടു​ വ​യ​സു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ 80 തി​ക​ഞ്ഞ​വ​ർ വ​രെ ഈ ​മൈ​താ​ന​ത്ത് എ​ത്തു​ന്നു​ണ്ടെ​ന്ന് ഫു​ട്ബോ​ൾ താ​ര​വും പ​രി​ശീ​ല​ക​നു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ താ​യ​ന്നൂ​ർ പ​റ​യു​ന്നു.

Tags : Lifestyle Diseases Nattuvishesham DistrictNews

Recent News

Corehub Up