എണ്ണപ്പാറ പേരിയയിലെ സനോജ് മാധവന്റെ വീടിന്റെ താക്കോല്‍ദാനം ഫാ. ജോയ്സ് കരിക്കാത്തടത്തിലും യു. നാരായണന് നായരും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
എണ്ണപ്പാറ: ജോലിക്കിടയില്‍ ടെറസില്‍ നിന്ന് വീണ് അരയ്ക്ക് താഴെ ചലനമറ്റു പോയ എണ്ണപ്പാറ പേരിയയിലെ സനോജ് മാധവന് നാട്ടുകാര്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി.
എണ്ണപ്പാറ ഇടവക വികാരി ഫാ. ജോയ്സ് കരിക്കാത്തടത്തിലും പേരിയകാവ് പ്രസിഡന്റ് യു. നാരായണന് നായരും ചേര്‍ന്ന് താകകോല് കൈമാറി. നിര്‍മാണകമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജന് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ സജിത ശ്രീകുമാര്‍, ശ്രീജിത് പറക്കളായി, ഹസിനാര്‍, പി. കുഞ്ഞിക്കണ്ണന്, ശശി നീലായി, സന്തോഷ്, ഉഷ പേരിയ എന്നിവര്‍ സംസാരിച്ചു. നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ കപില്‍കുമാര്‍ സ്വാഗതവും ശ്രീജന് നന്ദിയും പറഞ്ഞു.
Tags : Dream home Nattuvishesham DistrictNews