കോട്ടയം രാജവംശം വയനാടന്‍ ചെട്ടിസമുദായത്തിന് നല്കിയ കിലുങ്ങുന്ന തങ്കവള.
സുല്‍ത്താന്‍ ബത്തേരി: കോട്ടയം രാജവംശത്തിന് വയനാടന്‍ ചെട്ടിസമുദായവുമായിട്ടുള്ള അഭേദ്യബന്ധത്തിന്റെ തെളിവായി ഇന്നും സമുദായം കിലുങ്ങുന്ന തങ്കവള നിധിപോലെ സൂക്ഷിക്കുന്നു.
കൃഷികാര്യങ്ങളില്‍ രാജകുടുംബത്തെ സഹായിച്ചതിനും ദേശത്തോടുള്ള കൂറിനും പ്രത്യുപകരാമായി സമുദായത്തിന് നല്‍കിയതാണ് കിലുങ്ങുന്ന തങ്കവള.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചീരാല്‍ ചെട്ടി എന്ന പദവി പട്ടും വളയും നല്കി രാജാവ് ആദരിച്ചതിന്റെ ശോഭ ഒട്ടും കെടാതെയാണ് ചെട്ടി സമുദായം ഇന്നും നിലനിര്ത്തിപോരുന്നത്. വയനാടന്‍ ചെട്ടി സര്‍യീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ വള ഇന്നും സംരക്ഷിച്ച് പോരുന്നത്. തുലാം 30ന് നടക്കുന്ന വയനാടന്‍ ചെട്ടി സമുദായത്തിന്റെ സംഗമത്തിലാണ് ഈ വള പുറത്ത് എടുക്കുന്നത്.
വയനാടന്‍ ചെട്ടി സമുദായാംഗങ്ങളുടെ
സംഗമം ബത്തേരിയില്‍ ഇന്ന്
സുല്‍ത്താന്‍ ബത്തേരി: വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സംക്രമദിനത്തില്‍ സമുദായാംഗങ്ങളുടെ സംഗമം ഗണപതി ക്ഷേത്രത്തില്‍ നടത്തുമെന്ന് സൊസൈറ്റി പ്രസിഡന്റ് ശ്രീധരന് അമ്പലക്കുണ്ട്, ജനറല്‍ സെക്രട്ടറി സതീശ് ഗോവിന്ദ്, സംഘടന തമിഴ്നാട് ഘടകം വൈസ് പ്രസിഡന്റ് കെ. വിജയന്, ജോ. സെക്രട്ടറി ഷണ്മുഖന് അയിനിപ്പുര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാര്‍ഷിക വിളവെടുപ്പിന് നാന്ദികുറിച്ചാണ് സംക്രമദിനാഘോഷം. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ് സമുദായാംഗങ്ങളുടെ സംഗമം. രാവിലെ 10ന് സമുദായാംഗങ്ങള്‍
മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍നിന്നു ഘോഷയാത്രയായി ഗണപതി ക്ഷേത്രത്തിലെത്തും. ഉച്ചയ്ക്ക് അന്നദാനം നടത്തും. വൈകുന്നേരം ദീപാരാധനയ്ക്കുശേഷം 101 നാളികേരം ഉടയ്ക്കും. തുടര്‍ന്ന് അടുത്തവര്‍ഷം ഒത്തുചേരാമെന്ന് ഉപചാരം ചൊല്ലി പിരിയും.
Tags : Wayanadan Chetti community Nttuvishesham Districtnews