x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​നാ​ച്ചി എ​സ്‌​റ്റേ​റ്റ് കേ​ര​ളം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

വെബ് ഡെസ്ക്
Published: November 16, 2026 05:58 AM IST | Updated: November 16, 2026 05:58 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766നോ​ട് ചേ​ര്‍​ന്ന് 550 ഏ​ക്ക​റോ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ബീ​നാ​ച്ചി എ​സ്‌​റ്റേ​റ്റ് കേ​ര​ള സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​യ​നാ​ട്ടി​ല്‍ ശ​ക്ത​മാ​കു​ന്നു.

മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രൊ​വി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ (പി​ഐ​സി​എ​ല്‍) അ​ധീ​ന​ത​യി​ലു​ള്ള എ​സ്‌​റ്റേ​റ്റ് ഏ​റ്റെ​ടു​ത്ത് വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ ജ​ന​ങ്ങ​ളെ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​നും സ്ഥി​ര​മാ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണി​ത്. ജി​ല്ല​യു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​യ ചെ​റു​വി​മാ​ന​ത്താ​വ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും ഭൂ​മി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഉ​യ​രു​ന്നു​ണ്ട്.

നി​ല​വി​ല്‍ എ​സ്‌​റ്റേ​റ്റി​ന്‍റ് ഏ​ക​ദേ​ശം 65 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് 160ഓ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്. കാ​പ്പി​ത്തോ​ട്ടം ഉ​ള്‍​പ്പെ​ടു​ന്ന എ​സ്‌​റ്റേ​റ്റി​ന്റെ ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ താ​മ​സ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​വും പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.
എ​സ്‌​റ്റേ​റ്റ് കേ​ര​ള​ത്തി​ന് കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ വ​യ​നാ​ട്ടു​കാ​ര്‍ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ന​ട​പ​ടി​ക​ളെ ഉ​റ്റു​നോ​ക്കു​ന്ന​ത്. 280 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ധാ​ര​ണ​യി​ലെ​ത്തി​യാ​ല്‍ ബീ​നാ​ച്ചി എ​സ്‌​റ്റേ​റ്റ് ജി​ല്ല​യു​ടെ വി​ക​സ​ന ച​രി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക ഇ​ട​മാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Beenachi Estate Nttuvishesham Districtnews

Recent News

Corehub Up