ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പദവി ഒഴിഞ്ഞതോടെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ തയാറെടുത്ത് ലേബർ പാർട്ടി നേതാവ് ആൻഡി ബേർനാം.
ലേബർപാർട്ടിയുടെ അടുത്ത പാർലമെന്ററി പാർട്ടി നേതാവാകാനുള്ള മത്സരത്തിനു മുന്നോടിയായി അദ്ദേഹം പാർലമെന്റ് അംഗങ്ങളുമായി ചർച്ചകൾ തുടങ്ങി.
ഭരണപരമായ പരാജയങ്ങളെയും ജനപിന്തുണയിലെ ഇടിവിനെയും തുടർന്നാണ് നിലവിലെ പ്രധാനമന്ത്രി കീയർ സ്റ്റാർമർ രാജിവച്ചത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ആൻഡി ബേർനാം കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് വീണ്ടും പാർലെമെന്റിലേക്കെത്തിയത്.
ഇദ്ദേഹത്തിന്റെ പ്രധാനഎതിരാളിയാകുമെന്ന് കരുതിയിരുന്ന വെസ് സ്ട്രീറ്റിംഗ് അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ ബേർനാമിന്റെ വിജയസാധ്യത വർധിച്ചിട്ടുണ്ട്.