ഒറ്റപ്പാലം: ഇന്റേൺഷിപ്പിനായി ഗുജറാത്തില്‍ പോയ ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശിയായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിങ്കല്‍ വീട്ടിൽ കാസിമിന്റെ മകന് മുഹമ്മദ് ആരിഫാണ് (19) മരിച്ചത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍നിന്ന് ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് ഡിപ്ലോമ കഴിഞ്ഞ് ഗുജറാത്തിലെ ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പിനായി പോയതായിരുന്നു മുഹമ്മദ് ആരിഫ്.
പാലക്കാട് കോങ്ങാടുനിന്നുൾപ്പെടെ മറ്റു സഹപാഠികളും ഒപ്പമുണ്ടായിരുന്നു. പതിനഞ്ചോളം പേരടങ്ങുന്ന സംഘം വീടെടുത്ത് താമസിച്ചുവരികയായിരുന്നു. രാവിലെ കിടക്കയില്‍ മരിച്ച നിലയിൽ കണ്ടെന്നുമാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.
Tags : Student dead Gujarat internship Muhammed dead