x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


Published: June 24, 2026 01:50 AM IST | Updated: June 24, 2026 01:50 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ലെ അ​​​​ന​​​​ർ​​​​ഹ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ടി.​​​​പി. അ​​​​ഷ്റ​​​​ഫ​​​​ലി​​​​യു​​​​ടെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

2000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​യോ അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലോ വീ​​​​ടു​​​​ള്ള​​​​വ​​​​ർ, 1000 സി​​​​സി​​​​യോ അ​​​​തി​​​​നു​​​​മു​​​​ക​​​​ളി​​​​ലോ എ​​​​ൻ​​​​ജി​​​​ൻ ക​​​​പ്പാ​​​​സി​​​​റ്റി​​​​യോ ഉ​​​​ള്ള കാ​​​​ർ സ്വ​​​​ന്ത​​​​മാ​​​​യി ഉ​​​​ള്ള​​​​വ​​​​ർ, നി​​​​ശ്ചി​​​​ത പ​​​​രി​​​​ധി​​​​ക്കു മു​​​​ക​​​​ളി​​​​ൽ ഭൂ​​​​മി സ്വ​​​​ന്ത​​​​മാ​​​​യി ഉ​​​​ള്ള​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്ക് സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.

ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തു സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Tags : Social Security Pension VD Satheesan norms resolved

Recent News

Corehub Up