ഇരിട്ടി: ഇരിട്ടി ട്രൈബൽ ഹോസ്റ്റലിൽ നിന്നും 15 ഉം17 വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ കാണാതായി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാവിലെ ഏഴോടെയാണ് ഇരുവരേയും കാണാതായത്. ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് ഇവർ ഇരിട്ടി-തളിപ്പറമ്പ് റൂട്ടിലേക്ക് പോയതെന്നാണ് നിഗമനം.
ഹോസ്റ്റൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് കേസെടുത്തു. പെൺകുട്ടികളെ കണ്ടെത്തുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ പരിശോധനയും വിവരശേഖരണവും തുടരുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇരിട്ടി പോലീസിലോ സമീപത്തെ പോലീസ് സ്റ്റേഷനിലോ ഉടൻ വിവരം അറിയിക്കണമെന്ന് ഇരിട്ടി പോലീസ് അറിയിച്ചു.
Tags : tribal hostel Nttuvishesham Distict news