x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ൽ പൊ​ട്ടി​ച്ചു​ക​ള​ഞ്ഞ​ത് കോ​ടി​ക​ൾ


Published: June 24, 2026 12:20 AM IST | Updated: June 24, 2026 12:20 AM IST

വാ​​​​ഷിം​​​​ഗ്ട‌​​​​ൺ: ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധ​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കാ​​​​യി 8,000 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​രോ​​​​ടാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പെ​​​​ന്‍റ​​​​ഗ​​​​ൺ. എ​​​​ന്നാ​​​​ൽ, വൈ​​​​റ്റ് ഹൗ​​​​സ് ഇ​​​​തു​​​​വ​​​​രെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നോ​​​​ട് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചി​​​​ട്ടി​​​​ല്ല.

അ​​​​മേ​​​​രി​​​​ക്ക-​​​​ഇ​​​​റാ​​​​ൻ സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​ക ആ​​​​വ​​​​ശ്യം പെ​​​​ന്‍റ​​​​ഗ​​​​ൺ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​രോ​​​​ട് മു​​​​തി​​​​ർ​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ഡി​​​​ഫ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​ർ​​​​ണ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​രോ​​​​ട് മു​​​​തി​​​​ർ​​​​ന്ന ഡെ​​പ്യൂ​​​​ട്ടി ഡി​​​​ഫ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി സ്റ്റീ​​​​ഫ​​​​ൻ ഫീ​​​​ൻ​​​​ബ​​​​ർ​​​​ഗ് സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​ർ​​​​ണ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ​​യാ​​​​ഴ്ച നി​​​​ര​​​​വ​​​​ധി സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​രു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യം സം​​​​സാ​​​​രി​​​​ച്ചു.

കൂ​​​​ടാ​​​​തെ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബ​​​​ജ​​​​റ്റ് ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചു. പെ​​​​ന്‍റ​​​​ഗ​​​​ൺ ഈ ​​​​വാ​​​​ർ​​​​ത്ത​​​​യോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ച്ചി‌​​​​ട്ടി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ മാ​​​​സം പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി ഹെ​​​​ഗ്‌​​​​സെ​​​​ത്ത് യുഎ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ന​​​​ൽ​​​​കി​​​​യ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 2900 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്നു യു​​​​ദ്ധ​​​​ച്ചെ​​​​ല​​​​വ്.

എ​​​​ന്നാ​​​​ൽ, പെ​​​​ന്‍റ​​​​ഗ​​​​ൺ ഇ​​​​പ്പോ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഇ​​​​തി​​​​നേ​​​​ക്കാ​​​​ൾ വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. ഹെ​​​​ഗ്‌​​​​സെ​​​​ത്ത് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട തു​​​​ക​​​​യു​​​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും യു​​​​ദ്ധോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ന്നാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു.

സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ചെ​​​​ല​​​​വു​​​​ക​​​​ളും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. മേ​​​​ഖ​​​​ല​​​​യി​​​​ൽ ത​​​​ക​​​​ർ​​​​ന്ന യു​​​​എ​​​​സ് സൈ​​​​നി​​​​ക​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ന​​​​ന്നാ​​​​ക്കു​​​​ന്ന​​​​തി​​​​നോ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നോ​​​​യു​​​​ള്ള ചെ​​​​ല​​​​വ് ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ യു​​​​ദ്ധ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന സെ​​​​ന​​​​റ്റ​​​​ർ​​​​മാ​​​​രി​​​​ൽ​​​​നി​​​​ന്ന് ട്രം​​​​പി​​​​നു കാ​​​​ര്യ​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രും. കൂ​​​​ടാ​​​​തെ, രാ​​​​ജ്യ​​​​ത്ത് നി​​​​ത്യ​​​​ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വ് വ​​​​ർ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പെ​​​​ന്‍റ​​​​ഗ​​​​ണി​​​​നു കൂ​​​​ടു​​​​ത​​​​ൽ തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണ്.

Tags : Pentagon Iran White House Congress

Recent News

Corehub Up