x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂമി കുംഭകോണം; മധ്യപ്രദേശ് മുഖ്യമന്ത്രി‍ കുടുങ്ങുമോ ?


Published: June 24, 2026 01:14 AM IST | Updated: June 24, 2026 01:14 AM IST

ഭോ​​​​​പ്പാ​​​​​ൽ: മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മോ​​​​​ഹ​​​​​ൻ യാ​​​​​ദ​​​​​വും കു​​​​​ടും​​​​​ബ​​​​​വും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് സ്ഥാ​​​പ​​​ന​​​വും ഉ​​​​​ജ്ജ​​​​​യ്നി​​​​​ൽ 168 ഏ​​​​​ക്ക​​​​​ർ സ്ഥ​​​​​ലം വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യെ​​​ന്ന റി​​പ്പോ​​ർ​​ട്ട് വി​​വാ​​ദ​​മു​​യ​​ർ​​ത്തു​​ന്നു.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്നും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും കോ​​​​​ൺ​​​​​ഗ്ര​​​​​സ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജി​​​​​ത്തു പ​​​​​ട്‌​​​​​വാ​​​​​രി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​ശേ​​​​​ഷം മോ​​​​​ഹ​​​​​ൻ യാ​​​​​ദ​​​​​വും കു​​​​​ടും​​​​​ബ​​​​​വും വ​​​​​ൻ തോ​​​​​തി​​​​​ൽ ഭൂ​​​​​മി വാ​​​​​ങ്ങി​​​​​ക്കൂ​​​​​ട്ടി​​​​​യെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ക്സ്പ്ര​​​​​സ് ആ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. 2023 ഡി​​​​​സം​​​​​ബ​​​​​റി​​​​​നു ശേ​​​​​ഷം യാ​​​​​ദ​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബം ഉ​​​​​ജ്ജ​​​​​യ്നി​​​​​ൽ 45 കോ​​​​​ടി രൂ​​​​​പ മു​​​​​ട​​​​​ക്കി 168 ഏ​​​​​ക്ക​​​​​ർ വ​​​​​രു​​​​​ന്ന 137 പ്ലോ​​​​​ട്ടു​​​​​ക​​​​​ൾ വാ​​​​​ങ്ങി​​​​​യെ​​​​​ന്നാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ഇ​​​​​വ​​​​​യി​​​​​ലേ​​​​​റെ​​​​​യും റോ​​​​​ഡ് പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ​​​യും മ​​​റ്റു വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും സ​​​​​മീ​​​​​പ​​​ത്താ​​​​​ണ്. മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​ർ ഉ​​ജ്ജ​​യ്നി​​ൽ വ​​ൻ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കി​​വ​​രി​​ക​​യാ​​ണ്. മു​​ഖ്യ​​മ​​ന്ത്രി​​യും കു​​ടും​​ബ​​വും വാ​​ങ്ങി​​ക്കൂ​​ട്ടി​​യ ഭൂ​​മി കോ​​ടി​​ക​​ൾ വി​​ല മ​​തി​​ക്കു​​ന്ന​​താ​​ണ്.

ഔ​​ദ്യോ​​ഗി​​ക പ​​ദ​​വി ഉ​​പ​​യോ​​ഗി​​ച്ച് സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് മു​​ൻ​​കൂ​​ട്ടി ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വ്യ​​ക്തി​​പ​​ര​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി മു​​ഖ്യ​​മ​​ന്ത്രി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഭൂ​​മി കും​​ഭ​​കോ​​ണം എ​​ന്തു​​കൊ​​ണ്ടാ​​ണ് ഇ​​ഡി​​യും സി​​ബി​​ഐ​​യും അ​​ന്വേ​​ഷി​​ക്കാ​​ത്ത​​തെ​​ന്ന് കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ ചോ​​ദി​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ സീ​​​മ യാ​​​ദ​​​വ്, സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ, മ​​​റ്റു ബ​​​ന്ധു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ നേ​​​രി​​​ട്ടും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ക​​​ന്പ​​​നി​​​ക​​​ൾ വ​​​ഴി​​​യും ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

മോ​​​​​ഹ​​​​​ൻ യാ​​​​​ദ​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 100 ഏ​​​​​ക്ക​​​​​ർ ഭൂ​​​​​മി എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് 335 ഏ​​​​​ക്ക​​​​​റാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ച​​​​​തെ​​​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ജി​​​​​ത്തു പ​​​​​ട്‌​​​​​വാ​​​​​രി ചോ​​​​​ദി​​​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ കു​​​ടും​​​ബ​​​മോ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

Tags : Land scam Madhya Pradesh Chief Minister caught Mohan Yadav

Recent News

Corehub Up