തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക,അനധ്യാപക നിയമനങ്ങൾക്കായുള്ള ഉയർന്ന പ്രായപരിധി നിലവിലുള്ളതിനേക്കാൾ നാലുവർഷം ഉയർത്തി സർക്കാർ ഉത്തരവ്.
കേരള വിദ്യാഭ്യാസ നിയമ പ്രകാരം സർക്കാർ സ്കൂളിലെ അധ്യാപകർക്കും അനധ്യാപകർക്കും നിയമനത്തിനായുള്ള പ്രായപരിധിയിലെ ഇളവ് ആനുകൂല്യം എയ്ഡഡ് സ്കൂൾ അധ്യാപകർക്കും അനധ്യാപകർക്കും ബാധകമാക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
Tags : age limit aided school appointments