വിനോദ് കുമാർ
പഴയന്നൂർ: വീട്ടിൽവച്ച് ബ്രഡും ജാമും കഴിച്ചതിനുപിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയെത്തുടർന്നാണ് മരണമെന്നു സംശയിക്കുന്നു. വടക്കേത്തറ നീർണമുക്ക് കുന്നത്തുവീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളോടെ ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിലെത്തിച്ച മക്കളിൽ ഒരാൾ പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടു.
ശനിയാഴ്ച രാത്രി വിനോദ്കുമാറും മക്കളായ വിദ്യ, വൃന്ദ എന്നിവരും ബ്രഡും ജാമും കഴിച്ചിരുന്നു. ഇതിനു പിന്നാലെ മൂവർക്കും ഛർദിയും അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. നില ഗുരുതരമായതിനെത്തുടർന്ന് ഇവരെ ഉടൻ ആംബുലൻസിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെ വിനോദ്കുമാർ മരിച്ചു.
ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്നു നടക്കും. ഭാര്യ: സുനിത. വിവേക് എന്ന മകനുമുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Suspected food poisoning