x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശി​നു മു​ക​ളി​ൽ ക​യ​റിനി​ന്ന് അ​വ​ഹേ​ള​നം: യു​വാ​ക്ക​ൾ പി​ടി​യി​ൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 28, 2026 04:26 AM IST | Updated: September 28, 2026 04:26 AM IST

പ്രതീകാത്മക ചിത്രം

മൂ​​​​ന്നാ​​​​ർ: മൂ​​​​ന്നാ​​​​റി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​നാ​​​​യി എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മ​​​​ല​​​​യി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന കു​​​​രി​​​​ശി​​​​നു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റിനി​​​​ന്ന് അ​​​​വ​​​​ഹേ​​​​ള​​​​നം ന​​​​ട​​​​ത്തി​​​​യ യു​​​​വാ​​​​ക്ക​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​യി.

കോ​​​​ഴി​​​​ക്കോ​​​​ട് താ​​​​മ​​​​ര​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ നി​​​​ഹാ​​​​ൽ (19), ഇ​​​​ർ​​​​ഫാ​​​​ൻ (20), മു​​​​ഫ്‌​​​​താ​​​​ദ് (20) ഹാ​​​​ഷ്മി (20) എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ 19ന് ​​​​മൂ​​​​ന്നാ​​​​റി​​​​ലെ പ​​​​ള്ളി​​​​വാ​​​​സ​​​​ൽ മ​​​​ല​​​​യി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന കു​​​​രി​​​​ശി​​​​നു​​​​ മു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ ക​​​​യ​​​​റി​​​​യ​​​​ത്. ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ക​​​​യും ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​മു​​​​യ​​​​രു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

വി​​​​ശു​​​​ദ്ധ​​​വാ​​​​രാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ ആ​​​​രാ​​​​ധ​​​​ന​​​​യ്ക്കാ​​​​യി മ​​​​ല​​​​മു​​​​ക​​​​ളി​​​​ല്‍ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു ഈ ​​​​കു​​​​രി​​​​ശ്. കു​​​​രി​​​​ശി​​​​നെ അ​​​​പ​​​​മാ​​​​നി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​ള്ളി​​​​വാ​​​​സ​​​​ൽ സെ​​​​ന്‍റ് ആ​​​​ൻ​​​​സ് ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി മൂ​​​​ന്നാ​​​​ർ പൊ​​​​ലി​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​മ​​​​ല​​​​യി​​​​ല്‍ പൂ​​​​വി​​​​ട്ട കു​​​​റി​​​​ഞ്ഞി കാ​​​​ണാ​​​​ന്‍ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു യു​​​​വാ​​​​ക്ക​​​​ളു​​​​ടെ കു​​​​രി​​​​ശി​​​​നോ​​​​ടു​​​​ള്ള അ​​​​വ​​​​ഹേ​​​​ള​​​​നം. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ പൊ​​​​ലി​​​​സ് പ്ര​​​​തി​​​​ക​​​​ളെ നേ​​​​രി​​​​ട്ട് വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Mockery while standing atop the cross

Recent News

Corehub Up