x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ വി​മ​ർ​ശി​ക്കു​ന്ന​വ​രു​ടേ​ത് "ച​ത്ത മ​നോ​ഭാ​വം"; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി അ​മി​ത് ഷാ

ഓൺലൈൻ ഡെസ്ക്
Published: September 28, 2026 03:40 AM IST | Updated: September 28, 2026 03:40 AM IST

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഗ്രേ​റ്റ​ർ നോ​യി​ഡ: ആ​ഗോ​ള സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ കൈ​വ​രി​ക്കു​ന്ന സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​യും ജി​ഡി​പി ക​ണ​ക്കു​ക​ളെ​യും സം​ശ​യ​ത്തോ​ടെ കാ​ണു​ന്ന വി​മ​ർ​ശ​ക​ർ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഉ​ത്ത​ർ​പ്ര​ദേ​ശ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് ഷോ 2026-​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ നി​ർ​ജീ​വ​മാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ടെ മ​നോ​ഭാ​വ​മാ​ണ് ച​ത്തു​പോ​യ​തെ​ന്നും, അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യും ഊ​ർ​ജ​സ്വ​ല​ത​യും കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​രി​ഹ​സി​ച്ചു. മൂ​ഡീ​സ് ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ആ​റി​ൽ നി​ന്ന് ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​തും, ജാ​പ്പ​നീ​സ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ജെ​സി​ആ​ർ ഇ​ന്ത്യ​യു​ടെ സോ​വ​റി​ൻ റേ​റ്റിം​ഗ് എ ​ആ​യി ഉ​യ​ർ​ത്തി​യ​തും രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കു​ള്ള തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ രാ​ജ്യം 7.8 ശ​ത​മാ​നം വ​ള​ർ​ച്ച നി​ര​ക്ക് നി​ല​നി​ർ​ത്തി​യെ​ന്നും, 2047 ഓ​ടെ ഇ​ന്ത്യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ലോ​ക​ത്ത് ഒ​ന്നാ​മ​തെ​ത്തു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.



Tags : Amit Shah Speech IndianEconomyGrowth UP InternationalTradeShow2026 Moody's JCR RatingUpgrade Defence Corridor UP

Recent News

Corehub Up