x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രീ​പെ​യ്ഡ് റീ​ച്ചാ​ർ​ജ് നി​യ​മ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റം: രാ​ഘ​വ് ഛദ്ദ​യു​ടെ ഇ​ട​പെ​ട​ലി​ന് പി​ന്നാ​ലെ 30 ദി​വ​സ​ത്തെ പ്ലാ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ച് ട്രാ​യ് 

ഓൺലൈൻ ഡെസ്ക്
Published: September 28, 2026 12:22 AM IST | Updated: September 28, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ഭേ​ദ​ഗ​തി​യു​മാ​യി ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. 28 ദി​വ​സ​ത്തെ റീ​ച്ചാ​ർ​ജ് കാ​ലാ​വ​ധി​ക്ക് പ​ക​രം ഇ​നി മു​ത​ൽ കൃ​ത്യം 30 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യു​ള്ള പ്ലാ​നു​ക​ൾ ക​മ്പ​നി​ക​ൾ ന​ൽ​ക​ണം. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ പ്ര​തി​വ​ർ​ഷം ചെ​യ്യേ​ണ്ട റീ​ച്ചാ​ർ​ജു​ക​ളു​ടെ എ​ണ്ണം 13-ൽ ​നി​ന്ന് 12 ആ​യി കു​റ​യും. 

28 ദി​വ​സ​ത്തെ പ്ലാ​നു​ക​ളെ "പ്ര​തി​മാ​സ പ്ലാ​ൻ" എ​ന്ന് വി​ളി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്യ​സ​ഭാ എം​പി രാ​ഘ​വ് ഛദ്ദ ​പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-ന് ​പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച അ​ദ്ദേ​ഹം, ഇ​ന്‍റ​ർ​നെ​റ്റ് ഡാ​റ്റ ആ​വ​ശ്യ​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി വോ​യ്‌​സ്, എ​സ്എം​എ​സ് മാ​ത്ര​മു​ള്ള കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ്ലാ​നു​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

ഛദ്ദ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ട്രാ​യ് കൊ​ണ്ടു​വ​ന്ന പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം, ഇ​നി​മു​ത​ൽ വോ​യ്സ് കോ​ളും എ​സ്എം​എ​സും മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന 30 ദി​വ​സ​ത്തെ​യും അ​തി​ൽ താ​ഴെ​യു​മു​ള്ള പ്ര​ത്യേ​ക പ്ലാ​നു​ക​ൾ ടെ​ലി​കോം ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ടി​വ​രും.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ച്ച വ​ലി​യ വി​ജ​യ​മാ​ണി​തെ​ന്ന് രാ​ഘ​വ് ഛദ്ദ ​പ്ര​തി​ക​രി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച് അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​നും ട്രാ​യി​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. 

Tags : TRAI RechargePlans LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up