x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: September 27, 2026 08:20 PM IST | Updated: September 27, 2026 08:20 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന പ്ര​തി​യെ പൊ​ലി​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ക​ട​പ്ര വ​ള​ഞ്ഞ​വ​ട്ടം ച​ന്ദ്ര​പു​ര​ത്തി​ൽ വീ​ട്ടി​ൽ 83 വ​യ​സു​കാ​രി​യാ​യ രാ​ജ​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന തി​രു​വ​ല്ല നെ​ടു​മ്പ്രം പു​ത്ത​ൻ​കാ​വ് സ്വ​ദേ​ശി അ​ഭി​ഷേ​ക് ഗോ​പി​യെ​യാ​ണ് പു​ളി​ക്കീ​ഴ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സ്കൂ​ട്ട​റി​ലെ​ത്തി പ്ര​തി മാ​ല പൊ​ട്ടി​ച്ച​ത്. പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് റോ​ഡി​ൽ നി​ന്നും കീ​ച്ചേ​രി വാ​ൽ​ക്ക​ട​വ് റോ​ഡി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു രാ​ജ​മ്മ. സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന പ്ര​തി മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ർ പ്ര​തി​യെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​യു​ടെ സ്കൂ​ട്ട​റി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സ്കൂ​ട്ട​റി​ന്‍റെ ന​മ്പ​രും മൊ​ബൈ​ൽ ന​മ്പ​രും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 12:30 യോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് കാ​റി​ൽ നെ​ടു​മ്പാ​ശേ​രി​ൽ പോ​യി മ​ട​ങ്ങി വ​രും വ​ഴി പൊ​ടി​യാ​ടി ജം​ഗ്ഷ​ന് സ​മീ​പം വ​ച്ചാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ വാ​യ്പ​ക​ൾ മു​ഖേ​ന ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി പൊ​ലി​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. തൊ​ണ്ടി​മു​ത​ൽ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Police caught accused snatched elderly woman

Recent News

Corehub Up