x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേജരിവാളുമായി കൂടിക്കാഴ്ച നടത്തി എം.എ. ബേബി

വെബ് ഡെസ്ക്
Published: September 27, 2026 06:03 PM IST | Updated: September 27, 2026 06:03 PM IST

എം.എ. ബേബി അരവിന്ദ് കേജരിവാൾ കൂടിക്കാഴ്ച

ന്യൂഡൽഹി: ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർനീക്കങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

അടുത്ത മാസം ഇഡിയ്‌ക്കെതിരെ കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടിയിൽ അരവിന്ദ് കേജരിവാളിനെ ബേബി ക്ഷണിച്ചു. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അദ്ദേഹത്തിന് ഇപ്പോൾ ദീർഘയാത്ര ചെയ്യാൻ നിയന്ത്രണങ്ങളുള്ളതിനാൽ പങ്കെടുക്കില്ല. അദ്ദേഹത്തെക്കാൾ കൂടുതൽ ഇഡി വേട്ടയാടലിന് ഇരയായയാളാണ് മനീഷ് സിസോദിയ. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട്.

കേജരിവാൾ അദ്ദേഹത്തിന്‍റെ സന്ദേശം റെക്കോർഡ് ചെയ്ത് അയച്ചുതരാമെന്നും പറഞ്ഞുട്ടുണ്ടെന്നും ബേബി പറഞ്ഞു. നേരത്തെ പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുമായി എം.എ. ബേബി ചർച്ച നടത്തിയിരുന്നു.

Tags : MA.Baby ArvindKejriwal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up