x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തർപ്രദേശിൽ കനത്ത മഴക്കെടുതി; 56 മരണം; 48 മണിക്കൂറിനിടെ 775 ശതമാനം അധിക മഴ

വെബ് ഡെസ്ക്
Published: September 27, 2026 03:01 PM IST | Updated: September 27, 2026 03:01 PM IST

പ്രതീകാത്മക ചിത്രം

ലക്നോ: ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 56 ആയി. 46 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം വീടുകൾ തകരുകയും വലിയ തോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തു.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെ പല നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. ഗംഗാ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ 48 മണിക്കൂറിനിടെ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 775 ശതമാനം അധികം മഴയാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്. സാധാരണ നിലയിൽ 7.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ശരാശരി 66.5 മില്ലിമീറ്റർ മഴ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Tags : Rains UttarPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up