സെഞ്ചുറി നേടിയ ഡേവിഡ് മില്ലർ മാർകോ യാൻസനൊപ്പം ആഘോഷിക്കുന്നു
ജൊഹാന്നസ്ബർഗ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 365 റൺസാണെടുത്തത്.
ഡേവിഡ് മില്ലറിന്റെയും ക്യാപ്റ്റൻ തെംബ ഭാവുമയുടെയും സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. മില്ലർ 142 റൺസും ഭാവുമ 103 റൺസുമാണെടുത്തത്. മാത്യു ബ്രീറ്റ്സ്ക് 34 റൺസും ഡുവാൻ യാൻസൻ 27 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ജാക്ക് എഡ്വാർഡ്സ് അഞ്ച് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും സേവിയർ ബാർട്ട്ലറ്റ് ഒരു വിക്കറ്റുമെടുത്തു.
Tags : ODI Match South Africa Score Australia