x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ക്വാ​ഷ് വനിതാ സിം​ഗി​ൾ​സ്; അ​നാ​ഹ​ത് സിം​ഗി​ന് വെ​ള്ളി

സ്പോർട്സ് ഡെസ്ക്
Published: September 27, 2026 03:27 PM IST | Updated: September 27, 2026 03:42 PM IST

അ​നാ​ഹ​ത് സിം​ഗ്.

നാ​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് സ്ക്വാ​ഷ് സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട വെ​ള്ളി നേ​ട്ടം. വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ കൗ​മാ​ര താ​രം അ​നാ​ഹ​ത് സിം​ഗ് വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഈ ​ഇ​ന​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം എ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് അ​നാ​ഹ​ത് കു​റി​ച്ച​ത്.

ആ​വേ​ശ​ക​ര​മാ​യ വ​നി​താ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നും മ​ലേ​ഷ്യ​ൻ താ​ര​വു​മാ​യ ശി​വ​സം​ഗ​രി സു​ബ്ര​ഹ്മ​ണ്യ​ത്തോ​ടാ​ണ് അ​നാ​ഹ​ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ർ: 4-11, 4-11, 7-11. സെ​മി ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ ക​രു​ത്ത​യാ​യ താ​രം സ​തോ​മി വ​ത​നാ​ബെ​യോ​ട് ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് പി​ന്നി​ലാ​യ ശേ​ഷം അ​വി​ശ്വ​സ​നീ​യ​മാ​യി തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യാ​ണ് താ​രം ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സി​ലും ഇ​ന്ത്യ​യു​ടെ അ​ഭ​യ് സിം​ഗും വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. മ​ലേ​ഷ്യ​യു​ടെ എ​ൻ​ജി എ​യ്ൻ യോ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് അ​ഭ​യ് സിം​ഗ് വെ​ള്ളി മെ​ഡ​ലി​ൽ ഒ​തു​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് പു​റ​മെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ജോ​ഷ്ന ചി​ന്ന​പ്പ - വേ​ല​വ​ൻ സെ​ന്തി​ൽ​കു​മാ​ർ സ​ഖ്യം ഇ​ന്ത്യ​യ്ക്കാ​യി വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു.

Tags : Asian Games SilverMedal AnahatSingh Squash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up