x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ-​ടെ​ൻ​ഡ​ർ വി​വാ​ദം; ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ന് സ​ർ​ക്കാ​ർ പി​ന്തു​ണ: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: September 27, 2026 11:33 AM IST | Updated: September 27, 2026 11:52 AM IST

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

തി​രു​വ​ന​ന്ത​പു​രം: ഇ-​ടെ​ൻ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് എ​ടു​ത്ത തീ​രു​മാ​നം ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വി​ഷ​യ​ത്തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് എ​തി​ർ​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ-​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണത്തിന് നിർദ്ദേശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മൂ​ന്ന് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

15ന് ​മു​മ്പാ​യി ബാ​ക്കി​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ കു​റേ​ക്കാ​ല​മാ​യി ചി​ല​ർ ഈ ​വി​ഷ​യ​ത്തെ വെ​ള്ളാ​ന​യാ​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. ഇ-​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ സം​വി​ധാ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നും മന്ത്രി ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. ദേ​വ​സ്വം ബോ​ർ​ഡ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് സ​ർ​ക്കാ​ർ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കും. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Tags : E-Tender Controversy K. Muralidharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up