x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഡം​ബ​ര​ക്കാ​ർ വി​വാ​ദം: സ്വ​കാ​ര്യ വാ​ഹ​നം സ​ർ​ക്കാ​ർ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം; 'റേ​ഞ്ച്' മ​റു​പ​ടി​യു​മാ​യി കെ.​എം. ഷാ​ജി

വെബ് ഡെസ്ക്
Published: September 27, 2026 12:31 PM IST | Updated: September 27, 2026 12:46 PM IST

മ​ന്ത്രി കെ.​എം.​ഷാ​ജിയുടെ പത്രസമ്മേളനത്തിൽ നിന്ന്.

കോ​ഴി​ക്കോ​ട്: റേ​ഞ്ച് റോ​വ​ർ വി​വാ​ദ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി മ​ന്ത്രി കെ.​എം.​ഷാ​ജി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യി തെ​റ്റി​ല്ല. മ​ന്ത്രി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​മാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​നമെന്നതുകൊണ്ട് അ​തി​ൽ യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ​വ​രും മ​ന്ത്രി​മാ​രാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ൻ ആ​ഡം​ബ​ര​ക്കാ​റി​ൽ ചാ​രി നി​ൽ​ക്കു​ന്നു​വെ​ന്ന പേ​രി​ൽ പ്ര​ച​രി​ച്ച ചി​ത്രം നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ സൃ​ഷ്ടി​ച്ച​താ​ണ്. സി​പി​എം സൈ​ബ​ർ ടീ​മാ​ണ് ത​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. സു​ഹൃ​ത്തി​ന്‍റെ സ്വ​കാ​ര്യ വാ​ഹ​നം ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തി​ൽ നി​യ​മ​ലം​ഘ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​ർ ഉ​പ​യോ​ഗി​ച്ച​തി​ൽ തെ​റ്റു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന നി​യ​മ​മി​ല്ലെ​ന്നും പ്ര​തി​ക്കൂ​ട്ടി​ലാ​ക്ക​ണ​മെ​ങ്കി​ൽ പു​തി​യ ച​ട്ടം ഉ​ണ്ടാ​ക്ക​ണമെന്നും മന്ത്രി വ്യക്തമാക്കി.

അ​ഴീ​ക്കോ​ട് എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​ത്തും താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ഇ​തേ വാ​ഹ​ന​മാ​യി​രു​ന്നു. ആ​ദ്യം വാ​ഹ​നം ത​ന്‍റേ​താ​ണെ​ന്നും പി​ന്നീ​ട് സു​ഹൃ​ത്തി​ന്‍റേ​താ​ണെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നു. തു​ട​ർ​ന്ന് പ്ര​ത്യു​പ​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് വാ​ഹ​നം ന​ൽ​കി​യ​തെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ത്യു​പ​കാ​രം പ്ര​തീ​ക്ഷി​ച്ചു​മാ​ത്ര​മേ ഒ​രാ​ൾ എ​ന്തെ​ങ്കി​ലും ചെ​യ്യൂ​വെ​ന്ന ചി​ന്ത ചി​ല​രു​ടെ മാ​ന​സി​ക വ്യാ​പാ​ര​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണെ​ന്നും ഷാ​ജി പ​രി​ഹ​സി​ച്ചു.

വി​ദേ​ശ​യാ​ത്ര​യെക്കുറിച്ചും മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​കി. വേ​ൾ​ഡ് മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ ക്ഷ​ണം അ​നു​സ​രി​ച്ചു​ള്ള സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​മാ​ണ് താ​ൻ ന​ട​ത്തി​യ​ത്. ബ​ൾ​ഗേ​റി​യ​യി​ൽ മാ​ത്ര​മാ​ണ് താ​ൻ പോ​യ​ത്. ലീ​ഗി​ന്‍റെ മ​ന്ത്രി​മാ​ർ​ക്ക് നേ​ര​ത്തെ ത​ന്നെ പെ​രു​മാ​റ്റ​ച്ച​ട്ട​മു​ണ്ട്. ആ​ദ്യ​ത്തെ പെ​രു​മാ​റ്റ​ച്ച​ട്ടം ലീ​ഗ് മ​ന്ത്രി​മാ​ർ​ക്ക് ന​ൽ​കി​യ​ത് സി​എ​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : range rover controversy k.m.shaji Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up