അഭയ് സിംഗ്
നഗോയ: ഏഷ്യൻ ഗെയിംസ് സ്ക്വാഷ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ അഭയ് സിംഗിന് വെള്ളി. ഫൈനലിൽ മലേഷ്യയുടെ എയ്ൻ യോയോട് നേരിട്ടുള്ള സെറ്റുകൾക്ക് (11-9, 11-5, 11-5) പരാജയപ്പെട്ടാണ് അഭയ് വെള്ളിമെഡൽ കരസ്ഥമാക്കിയത്. വിജയത്തോടെ മലേഷ്യൻ താരം ഏഷ്യൻ ഗെയിംസിലെ തന്റെ സ്ക്വാഷ് സിംഗിൾസ് സ്വർണം നിലനിർത്തി.
ആദ്യ സെറ്റിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടി. ചില ഘട്ടങ്ങളിൽ അഭയ് മുന്നിലെത്തുകയും ചെയ്തു. എന്നാൽ മത്സരം പുരോഗമിച്ചതോടെ എയ്ൻ യോ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്നുള്ള രണ്ട് സെറ്റുകളിലും ഇന്ത്യൻ താരത്തിന് തിരിച്ചുവരവിന് അവസരം നൽകാതെയാണ് മലേഷ്യൻ താരം വിജയം ഉറപ്പിച്ചത്.
സെമിഫൈനലിൽ പാക്കിസ്ഥാന്റെ മുഹമ്മദ് ഇർഫാനെ പരാജയപ്പെടുത്തിയാണ് അഭയ് ഫൈനലിലെത്തിയത്. ഏഷ്യൻ ഗെയിംസിലെ അഭയ് സിംഗിന്റെ ആദ്യ മെഡലാണിത്. സ്ക്വാഷിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെള്ളിമെഡൽ കൂടിയാണിത്.
Tags : AsianGames Squash AbhaySingh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash