പ്രതീകാത്മക ചിത്രം
ദമാം: സൗദി അറേബ്യയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്‍റെ വധശിക്ഷ ദമാമിൽ നടപ്പാക്കി. കണ്ണൂർ തലശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്‍റെ (41) ശിക്ഷയാണ് ഞായറാഴ്ച രാവിലെ നടപ്പാക്കിയത്.
ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും ഇന്ത്യൻ എംബസിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.
2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് കരമാർഗം ലഹരി സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വച്ചാണ് ഇയാളെ സൗദി സുരക്ഷാസേന പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 43 കിലോയോളം വരുന്ന മാരകമായ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു.
തുടർന്ന് നടന്ന വിചാരണയിൽ വിചാരണക്കോടതിയും പിന്നീട് അപ്പീൽ കോടതിയും പ്രതിക്ക് വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. സുപ്രീം കോടതിയുടെ അംഗീകാരത്തിനുശേഷം സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്.
Tags : Death DeathSentence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash