നോർത്ത് മസെഡോണിയയെ പരാജയപ്പെടുത്തിയ സ്വിറ്റ്സർലൻഡ് താരങ്ങളുടെ ആഘോഷം
ബേൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡിന് തകർപ്പൻ ജയം. ശനിയാഴ്ച രാത്രി നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ നോർത്ത് മസെഡോണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
സ്വിറ്റ്സർലൻഡിന് വേണ്ടി സെകി അംദൗനി രണ്ട് ഗോളുകളും റെമോ ഫ്രിയൂലെർ ഒരു ഗോളും നേടി. അംദൗനി 41, 74 എന്നീ മിനിറ്റുകളിലും ഫ്രിയൂലെർ 22-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്.
Tags : UEFA Nations League Football Switzerland beats North Macedonia