NRI
സൂറിച്ച്: അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായമേഖലകളിൽ തനിമയ്ക്കും ഒരുമയ്ക്കും സന്നദ്ധസേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായ ബിഫ്രണ്ട്സ് സ്വിറ്റസർലൻഡ് സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലൻഡിലെ മലയാളിമനസുകളിൽ പ്രവർത്തനമികവുകൊണ്ടും സംഘാടനശേഷികൊണ്ടും ചിരപ്രതിഷ്ഠ നേടിയ ബി ഫ്രണ്ട്സ് സിൽവർജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ലൂസി വേഴേപറമ്പിലിന്റെ അധ്യക്ഷതയിൽകൂടിയ മീറ്റിംഗിൽ സെക്രട്ടറി പുഷ്പാ തടത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ റിപ്പോർട്ട്അവതരിപ്പിച്ചു. ട്രഷറർ സംഗീത മണിയേരിയും ബോബ്തടത്തിലും ചേർന്ന് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.
വിമൻസ് ഫോറം കോഓർഡിനേറ്റർ ഷൈനി മാളിയേക്കലും യൂത്ത് ഫോറം കോഓർഡിനേറ്റർലിസാ സൗത്തിലും വാർഷിക പ്രവർത്തന റിപ്പോർട്ട്അവതരിപ്പിക്കുകയും ചെയ്തു.
ജൂബിലി വർഷത്തിലേക്ക് പുതിയതായി നാലുപേരടങ്ങുന്നഅഡ്വൈസറി ബോർഡിനെയും വിവിധ പ്രദേശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനായി സോൺ ലീഡേഴ്സിനെയും, എക്സിക്യൂട്ടീവ് ,വിമൻസ് ഫോറം, യൂത്ത് ഫോറം ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
സിൽവർ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകുന്നതിനായി ജനറൽബോഡി ഏകകണ്ഡേന ടോമിതൊണ്ടാംകുഴിയെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
നാലാം പ്രാവശ്യമാണ് സംഘടനയുടെപ്രെസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സംഘടനയുടെ സെക്രട്ടറിയായി രതീഷ് രാമനാഥനേയും ട്രഷറററായി വിവേക് നമ്പ്യാരെയും യോഗം തെരഞ്ഞെടുത്തു.
തുടർന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിൻസ് കാട്രൂകുടിയിൽ, ജോസ് പെല്ലിശേരി, ബോബ് തടത്തിൽ എന്നിവരെയും ജോയിന്റ് ട്രഷററായി അഗസ്റ്റിൻ മാളിയേക്കലിനെയും ജോയിന്റ് സെക്രട്ടറിയായി സെബാസ്റ്റിയൻ കാവുങ്ങലിനെയും ആർട്സ് കൺവീനറായി രേഖാ ഗിരീഷിനെയും ജോയിന്റ് ആർട്സ് കൺവീനറായി മേഴ്സിവെളിയനേയും സ്പോർട്സ് കൺവീനറായി ചാൾസ്അങ്ങാടിയത്തിനെയും പിആർഒയായി ജുബിൻ ജോസെഫിനേയും വുമൺസ് ഫോറം കൺവീനറായി ജൂബി അലാനിക്കലിനെയും ജോയിന്റ് കൺവീനറായി സിസികാരിയപ്പുറത്തിനെയും യൂത്ത് ഫോറം കൺവീനേഴ്സായി ജോനാസ് ശാസ്താംകുന്നേലിനെയും ഏയ്ഞ്ചൽ മേരിപുതുമനയേയും കമ്മിറ്റി തെരഞ്ഞെടുത്തു.
സോൺ ലീഡേഴ്സായി ജൈസൺ കരേടൻ, സാജു മാത്യു, ടോണി ഉള്ളാട്ടിൽ, ജിൻസൺ കിഴക്കേപ്പുറത്തു എന്നിവരെയും കൂടാതെ ജോമോൻ പത്തുപറയിൽ, ജിമ്മി ശാസ്താംകുന്നേൽ, ബാബുവേതാനി, എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പിൽ, പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യുമണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജു മാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം എക്സ് ഒഫീഷ്യോ ആയി ലൂസിവേഴേപറമ്പിൽ പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യു മണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജുമാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം, സൂരജ്കാഞ്ഞിന്പുരയിടത്തിൽ എന്നിവരും എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
Sports
സ്വിറ്റ്സര്ലന്ഡ്: മൂന്ന് തവണ ഗ്രാൻ സ്ലാം സിംഗിൾസ് ചാന്പ്യനായ സ്വിറ്റ്സര്ലന്ഡിന്റെ സ്റ്റാൻ വാവ്റിങ്ക കരിയർ അവസാനിപ്പിക്കുന്നു. 2026 സീസണ് തന്റെ അവസാന സീസണായിരിക്കുമെന്ന് താരം വെളിപ്പെടുത്തി.
“എല്ലാ പുസ്തകങ്ങൾക്കും ഒരു അവസാനം ആവശ്യമാണ്. പ്രൊഫഷണൽ ടെന്നീസ് കളിക്കാരൻ എന്ന നിലയിൽ എന്റെ കരിയറിലെ അവസാന അധ്യായം എഴുതാനുള്ള സമയമാണിത്. 2026 എന്റെ ടൂറിലെ അവസാന വർഷമായിരിക്കും”- വാവ്റിങ്ക വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
മാർച്ചിൽ 41 വയസ് തികയുന്ന വാവ്റിങ്ക 2014ൽ ഓസ്ട്രേലിയൻ ഓപ്പണും ഒരു വർഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണും 2016ൽ യുഎസ് ഓപ്പണും സ്വന്തമാക്കി.
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ പുരുഷ ടെന്നീസിൽ ആധിപത്യം പുലർത്തിയിരുന്ന കാലത്തായിരുന്നു വാവ്റിങ്കയുടെ നേട്ടമെന്നത് മൂല്ല്യം കൂട്ടുന്നു.
16 എടിപി കിരീടങ്ങൾ ഉൾപ്പെടുന്നതാണ് വാവ്റിങ്കയുടെ കരിയർ.2014ൽ ലോകറാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് താരത്തിന്റെ മികച്ച മുന്നേറ്റം. പരിക്കുകൾ താരത്തെ വലച്ചു. നിലവിൽ 157-ാം സ്ഥാനത്താണ്. 582 ടൂർ-ലെവൽ വിജയങ്ങളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ അദ്ദേഹം നാലാം സ്ഥാനത്താണ്.
NRI
സൂറിച്ച്: സ്വിറ്റ്സര്ലന്ഡിലെ ലാംഗെൻന്താൾ താമസിക്കുന്ന ഡേവിസ് അരിക്കലിന്റെ ഭാര്യ റാണി അരിക്കൽ(65) അന്തരിച്ചു. നഴ്സായിരുന്നു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിലെ (Kirche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശുശ്രൂഷകൾക്കു ശേഷം 11ന് ലാംഗെൻന്താൾ സെമിത്തേരിയിൽ (Friedhof Langenthal, Geissbergweg 25, 4900 Langenthal).
പരേതയുടെ ആത്മശാന്തിക്കായുള്ള കുർബാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിൽ ഉണ്ടായിരിക്കും. പൊതുദർശനം ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം 4.30 വരെ ലാംഗെൻന്താൾ ക്രിമറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
മക്കൾ: ആൻസി, ഡിനിയ. മരുമക്കൾ: സാൻജോ ചാമക്കാല, ജെറി കൊച്ചാട്ട്. ജർമനിയിലെ കൊളോണിൽ താമസിക്കുന്ന പോൾ ഗോപുരത്തിങ്കലിന്റെ ഇളയ സഹോദരിയാണ്.
മറ്റുസഹോദരങ്ങൾ: പാപ്പു ഗോപുരത്തിങ്കൽ, ചാക്കോ ഗോപുരത്തിങ്കൽ, സിസ്റ്റർ ഫ്ളവറി, ജോസ് ഗോപുരത്തിങ്കൽ (യുഎസ്എ), ജോളി ഗോപുരത്തിങ്കൽ, പരേതരായ മേരി മൂലൻ, താണ്ടക്കുട്ടി വള്ളൂരാൻ.
എറണാകുളം അങ്കമാലി അതിരുപതയിലെ കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് അരീക്കലിന്റെ സഹോദരന്റെ ഭാര്യയാണ് പരേത.
അങ്കമാലി സ്വദേശിനിയായ റാണിയും ഡേവിസും വർഷങ്ങളോളം കൊളോണിൽ താമസിച്ചതിനു ശേഷമാണ് സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയത്.
കൊളോണിലെ ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റി, ഇന്ത്യൻ വോളിബോൾ ക്ലബ്, കൊളോൺ കേരള സമാജം, ദർശന തിയറ്റേഴ്സ് എന്നീ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.