x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 27, 2026 06:47 PM IST | Updated: September 27, 2026 06:47 PM IST

റെ​ജി

കൊ​ല്ലം: ‌കൊ​ല്ലം അ​ഞ്ച​ലി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി റെ​ജി ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ട​മു​ള​യ്ക്ക​ൽ വാ​ഴോ​ട് സ്വ​ദേ​ശി ലി​സി​ക്ക് ആ​ണ് പൊ​ള്ള​ലേ​റ്റ​ത്. ‌

ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ്ര​തി ലി​സി​യു​ടെ ദേ​ഹ​ത്ത് തി​ന്ന​ർ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ലി​സി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ലി​സി നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ലി​സി ഹോം ​ന​ഴ്സിം​ഗ് ജോ​ലി​ക്ക് പോ​കു​ന്ന​ത് റെ​ജി​ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Kollam Anchal Crime Police Investigation CaseFile FIR

Recent News

Corehub Up