പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത മെച്ചപ്പെട്ടതാണ് പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചത്.
ഇതിനുപുറമേ മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വ്യവസ്ഥയിലൂടെ പീക്ക് സമയങ്ങളിൽ 200 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുന്നുണ്ട്.
ഈ അനുകൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിലവിൽ സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കാൻ സാധിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Tags : Restrictions Power Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash