പ്രതീകാത്മക ചിത്രം
പാലാ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൂവരണണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഉരുളികുന്നം കല്ലോലിക്കൽ സുജിതകുമാരി (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയമകൻ അമൽ കൃഷ്ണയ്ക്ക് (14) ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു സംഭവം. അമലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൈകയിൽനിന്ന് വന്ന കാറും പാലായിൽനിന്ന് പൈക ഭാഗത്തേക്ക് പോയ മറ്റൊരു കാറും തമ്മിൽ ആദ്യം കൂട്ടിയിടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട ഒരു കാർ, പാലായിൽനിന്ന് ഉരുളിക്കുന്നത്തേക്ക് പോവുകയായിരുന്ന സുജിതകുമാരിയുടെ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന അമ്മയും മകനും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് തലകീഴായി മറിഞ്ഞു. ഈ കാറിലുണ്ടായിരുന്ന ഞണ്ടുപാറ കല്ലാമ്പിള്ളിൽ കെ.എ. ജോസഫിനെ (73) പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Woman Injured Crash Cars Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash