Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cars

കാ​സ​ർ​ഗോ​ഡ് കാ​റു​ക​ൾ ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

കാ​സ​ർ​ഗോ​ഡ്: ക​ന്യ​പ്പാ​ടി​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ട് കാ​റു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

മു​സോ​ടി സ്വ​ദേ​ശി​ക​ളാ​യ ഒ​മ്പ​ത് യു​വാ​ക്ക​ളാ​ണ് കാ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ കാ​സ​ർ​ഗോ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലോ​റി​യു​ടെ ഡീ​സ​ൽ ടാ​ങ്കും ഓ​യി​ൽ ടാ​ങ്കും പൊ​ട്ടി​യ​തി​നാ​ൽ റോ​ഡി​ൽ ഡീ​സ​ലും ഓ​യി​ലും വ്യാ​പി​ച്ചി​രു​ന്നു,

കെ​എ 21 സി0338 ​ന​മ്പ​ർ ലോ​റി​യി​ൽ കെ​എ​ൽ 14 എ​ഇ 0915 വൈ​റ്റ് ക​ള​ർ സ്വി​ഫ്റ്റ് , കെ​എ​ൽ 14 എ​ജെ 0035 ബ്ലാ​ക്ക് ക​ള​ർ സ്വി​ഫ്റ്റ് എ​ന്നീ കാ​റു​ക​ൾ ആ​ണ് ഇ​ടി​ച്ച​ത്.

National

ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള ലോക്പാലിന്‍റെ വിവാദ ടെൻഡർ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് ആ​ഡം​ബ​ര ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നാ​യി ലോ​ക്പാ​ൽ ക്ഷ​ണി​ച്ച വി​വാ​ദ ടെ​ൻ​ഡ​ർ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു റ​ദ്ദാ​ക്കി. ഇ​ന്ത്യ​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ ഓം​ബു​ഡ്സ്മാ​നാ​യ ലോ​ക്പാ​ൽ അ​ഞ്ച് കോ​ടി രൂ​പ വീ​തം വി​ല വ​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നു​ള്ള ക​രാ​ർ ക്ഷ​ണി​ച്ച​തി​ലെ വൈ​രു​ധ്യം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബി​എം​ഡ​ബ്ല്യു 3 സീ‌​രീ​സി​ലെ 330ലി ​കാ​റു​ക​ൾ വാ​ങ്ങാ​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 16നാ​ണ് പ്ര​ശ​സ്ത ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് ലോ​ക്പാ​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ലോ​ക്പാ​ലി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണും ആ​റ് അം​ഗ​ങ്ങ​ൾ​ക്കും കൂ​ടി​യാ​യി​രു​ന്നു കാ​റു​ക​ൾ വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ അ​ഴി​മ​തി വി​രു​ദ്ധ​മാ​യ ഭ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രു സ്ഥാ​പ​നം ആ​ഡം​ബ​ര​ത്തി​നു പി​ന്നാ​ലെ പാ​യു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രും വി​മ​ർ​ശ​ന​ങ്ങ​ളു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ദ 'ആ​ഡം​ബ​ര' ക​രാ​ർ ലോ​ക്പാ​ൽ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്പാ​ലി​ന്‍റെ പൂ​ർ​ണ ബെ​ഞ്ച് പാ​സാ​ക്കി​യ ഒ​രു പ്ര​മേ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​രാ​ർ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​തി​നു ശേ​ഷം ഡി​സം​ബ​ർ 16ന് ​ഒ​രു കോ​റി​ജെ​ൻ​ഡം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

National

എ​ടി​എ​മ്മി​ൽ നി​റ​യ്ക്കാ​ൻ എ​ത്തി​ച്ച ഏ​ഴ് കോ​ടി കൊ​ള്ള​യ​ടി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട കാ​റു​ക​ളി​ലൊ​ന്ന് ക​ണ്ടെ​ത്തി

ബെം​ഗ​ളൂ​രു: ബെം​ഗ​ളു​രു ന​ഗ​ര​ത്തി​ൽ​നി​ന്ന് ഏ​ഴ് കോ​ടി രൂ​പ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട കാ​റു​ക​ളി​ലൊ​ന്ന് ക​ണ്ടെ​ത്തി. തി​രു​പ്പ​തി​യി​ൽ നി​ന്നാ​ണ് ഇ​ന്നോ​വ കാ​ർ ഉ​പ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ല​ഭി​ച്ച​ത്. ഗ്രേ ​ക​ള​ർ ഇ​ന്നോ​വ കാ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ടി​എ​മ്മി​ൽ നി​റ​യ്ക്കാ​ൻ കൊ​ണ്ടു​വ​ന്ന ഏ​ഴ് കോ​ടി രൂ​പ ഏ​ഴ് മി​നി​റ്റ് കൊ​ണ്ടാ​ണ് പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കൊ​ള്ള​യ​ടി​ച്ച​ത്.

എ​ന്നാ​ൽ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളൊ​ന്നും പോ​ലീ​സി​ന് ഇ​തു​വ​രെ​യും ല​ഭി​ച്ചി​ല്ല. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ നി​ക്ഷേ​പി​ക്കാ​ൻ കൊ​ണ്ടു​പോ​യ പ​ണ​മാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. ക​വ​ർ​ച്ച ന​ട​ന്ന് ഒ​ന്ന​ര ദി​വ​സ​മാ​കു​മ്പോ​ഴും ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് പോ​ലീ​സ്.

തി​രു​പ്പ​തി​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ഉ​ട​നീ​ളം പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. പ​ണ​വു​മാ​യി പോ​യ വാ​നി​ന്‍റെ ഡ്രൈ​വ​റെ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും സി​എം​എ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യി​ട്ടി​ല്ല. ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്കും കൂ​ട്ടാ​യും ചോ​ദ്യം ചെ​യ്തി​ട്ടും ഒ​രേ മൊ​ഴി​യാ​ണ് ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും ആ‍​ർ​ക്കും പോ​ലീ​സ് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​ട്ടി​ല്ല.

പ​ണം കൊ​ണ്ടു​പോ​കു​ന്ന വി​വ​രം ആ​രോ ചോ​ർ​ത്തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ൽ ത​ന്നെ​യാ​ണ് പോ​ലീ​സ്. വാ​നി​ന​ക​ത്തെ ഡി​വി​ആ​ർ മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​ത് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. അ​പ​രി​ചി​ത​ർ വാ​ഹ​നം ത​ട​യു​ന്ന സ​മ​യ​ത്ത് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റു​ക​ൾ പൂ​ട്ടാ​ൻ ശ്ര​മി​ക്കാ​തി​രു​ന്ന​തും വാ​ഹ​ന​ത്തി​ലെ സൈ​റ​ൺ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​നും ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല.

Latest News

Corehub Up