പ്രതീകാത്മക ചിത്രം
തൃശൂർ: തെക്കുംകര കുളത്താശേരിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുളത്താശേരി വെള്ളറ വീട്ടിൽ സോളമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സോളമന്‍റെ സുഹൃത്തുക്കളായ താണിയം കട്ടയിൽ വീട്ടിൽ എൽദോസ്, നാലാംകോട് സ്വദേശി സിജോ എന്നിവരെ പൊലിസ് പിടികൂടി.
ഇന്ന് ഉച്ചയോടെ കുളത്താശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സോളമന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾ പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
വാക്കുതർക്കത്തിനൊടുവിൽ എൽദോസാണ് സോളമനെ കുത്തിയതെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം. കൊലപാതകം നടത്തിയ എൽദോസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.
Tags : Drinking Stabbed Friend Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash