x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി പ്ര​തി​ഷേ​ധം; പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സോ​നം വാം​ഗ്ചു​ക്

വെബ് ഡെസ്ക്
Published: September 27, 2026 09:00 PM IST | Updated: September 27, 2026 09:00 PM IST

സോ​നം വാം​ഗ്ചു​ക്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി സോ​നം വാം​ഗ്ചു​ക്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നാ​ണ് സി​ജെ​പി​യു​ടെ പ്ര​ഖ്യാ​പ​നം. ‌
‌
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ഉ​റ​പ്പാ​ക്കേ​ണ്ട​ത് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് വാം​ഗ്ചു​ക് പ്ര​തി​ക​രി​ച്ചു. എ​ല്ലാ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ൽ സി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന് ത​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ താ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വാം​ഗ്ചു​ക് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. ഓ​രോ പ്ര​ക്ഷോ​ഭ​ത്തി​ലും ത​നി​ക്ക് നേ​രി​ട്ട് സാ​ന്നി​ധ്യ​മ​റി​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ൾ രം​ഗ​ത്തു​വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വാം​ഗ്ചു​ക് കൂ‌‌​ട്ടി​ച്ചേ​ർ​ത്തു.

Tags : CJP SonamWangchuk NewDelhi Mumbai GyaneshKumar

Recent News

Corehub Up