x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 27, 2026 09:45 PM IST | Updated: September 27, 2026 09:56 PM IST

കോഹ്‌ലിയും ഗില്ലും ഇന്നിംഗ്സിനിടെ

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 296 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 41.4 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും ക്യാ​പ്റ്റ​ൻ‌ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

കോ​ഹ്‌​ലി 139 റ​ൺ​സാ​ണെ​ടു​ത്ത​ത്. 88 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും ഒ​മ്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​തോ​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 15000 റ​ൺ​സ് തി​ക​യ്ക്കാ​നും കോ​ഹ്ലി​ക്കാ​യി. 108 പ​ന്തി​ൽ 110 റ​ൺ​സാ​ണ് ഗി​ൽ സ്കോ​ർ ചെ​യ്ത​ത്. രോ​ഹി​ത് ശ​ർ​മ 32 റ​ൺ​സെ​ടു​ത്തു.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി അ​ൽ​സാ​രി ജോ​സ​ഫും റോ​സ്റ്റ​ൺ ചെ​യ്സും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 295 റ​ൺ​സെ​ടു​ത്ത​ത്.

ജ​സ്റ്റി​ൻ ഗ്രീ​വ്സി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ജോ​ൺ കാം​പ്‌​ബെ​ല്ലി​ന്‍റെ​യും അ​മീ​ർ ജം​ഗോ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് വെ​സ്റ്റ് ഇ​ൻ‌​ഡീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗ്രീ​വ്സ് 101 റ​ൺ​സും കാം​പ്‌​ബെ​ൽ 62 റ​ൺ​സും ജാം​ഗോ 58 റ​ൺ‌​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

Tags : India West Indies ODI Virat Kohli Shubman Gill

Recent News

Corehub Up