x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൽ​ക്ക​ത്ത ച​ല​ച്ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സം​ഘ​ർ​ഷം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​രി​ക്കേ​റ്റു

ഓൺലൈൻ ഡെസ്ക്
Published: September 28, 2026 12:58 AM IST | Updated: September 28, 2026 12:58 AM IST

കോ​ൽ​ക്ക​ത്ത ച​ല​ച്ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സം​ഘ​ർ​ഷം

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ സ​ത്യ​ജി​ത് റാ​യ് ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളും ആ​ർ​എ​സ്എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ 'അ​ഖി​ല ഭാ​ര​തീ​യ ഗ്രാ​ഹ​ക് പ​ഞ്ചാ​യ​ത്ത്' പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ക​ടു​ത്ത സം​ഘ​ർ​ഷം. അ​ക്ര​മ​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ലൈ​ബ്ര​റേ​റി​യ​നും പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച ക്യാ​മ്പ​സി​ലെ പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗ്രാ​ഹ​ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ അ​റി​യി​ക്കാ​തെ ഇ​ത്ത​ര​മൊ​രു സം​ഘ​ട​നാ പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കാ​ൻ എ​ത്തി​യ​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​യി. 

സം​ഘാ​ട​ക​ർ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ "ദേ​ശ​വി​രു​ദ്ധ​ർ" എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ല്ലു​ക​ളും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യി. ര​ക്ഷ​പ്പെ​ടാ​ൻ ലൈ​ബ്ര​റി​യി​ൽ അ​ഭ​യം തേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​വി​ടെ​യെ​ത്തി​യും മ​ർ​ദി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ക്ത​മാ​ക്കി. ‌

അ​തേ​സ​മ​യം, മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളും കീ​റി​യെ​റി​ഞ്ഞ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ബി​ജി​പി ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ വ​ൻ പൊ​ലി​സ് സം​ഘം ക്യാ​മ്പ​സി​നു മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക്യാ​മ്പ​സി​നു​ള്ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. 

 

 

Tags : `SRFTI Kolkata` CampusViolence AkhilBharatiyaGrahakPanchayat StudentProtest KolkataPoliceDeployment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up