Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StudentProtest

വിദ്യാർഥി പ്രക്ഷോഭം: വിലക്ക് പിൻവലിച്ച് തമിഴ്നാട്

ചെ​​​ന്നൈ: ഇ​​​ട​​​തു​​​ക​​​ക്ഷി​​​ക​​​ളും കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ വി​​ല​​ക്കി​​യ വി​​വാ​​ദ ഉ​​ത്ത​​ര​​വ് ത​​മി​​ഴ്നാ​​ട് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് പി​​ൻ​​വ​​ലി​​ച്ചു.

ക​​ഴി​​ഞ്ഞ 17 നാ​​ണു വി​​ല​​ക്ക് പ്ര​​ഖ്യാ​​പി​​ച്ച് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്കും കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കും പോ​​ലീ​​സി​​നും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നും സ​​ർ​​ക്കു​​ല​​ർ അ​​യ​​ച്ച​​ത്.

ഇ​​തി​​നെ​​തി​​രേ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നി​​രു​​ന്നു. കേ​​ന്ദ്ര​​ത്തി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ പ്രീ​​ണി​​പ്പി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നമെ​​ന്നും വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് കാ​​ര​​ണ​​മൊ​​ന്നും പ​​റ​​യാ​​തെ വി​​വാ​​ദ തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ച്ചു​​ള്ള സ​​ർ​​ക്കു​​ല​​ർ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്.

National

പ്രതിഷേധത്തിന്‍റെ ജ്വാലാമുഖികൾ

ഡ​​​​​​​ൽ​​​​​​​ഹി മു​​​​​​​ത​​​​​​​ൽ ധാ​​​​​​​ക്ക​​​​​​​യും കാ​​​​​​​ഠ്മ​​​​​​​ണ്ഡു​​​​​​​വും ബെ​​​​​​​ൽ​​​​​​​ഗ്രേ​​​​​​​ഡും വ​​​​​​​രെ, നീ​​​തി​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണ് ചോ​​​ദ്യം; ഭാ​​​വി​​​യാ​​​ണ് സ്വ​​​പ്നം.ഒ​​​ടു​​​വി​​​ൽ ഭ​​​ര​​​ണ​​​ക്ക​​​ഞ്ഞി​​​യി​​​ൽ പാ​​​റ്റ വീ​​​ണു. ബി​​​​ജെ​​​​പി​​​യും മോ​​​​ദി​​​​യും ഭ​​​​ര​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന 12 വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്ത് സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. സ്വ​​​​ന്തം റി​​​​സ്കി​​​​ൽ മാ​​​​ത്രം ചെ​​​​യ്യേ​​​​ണ്ട കാ​​​​ര്യം. വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ളെ​​​​ല്ലാം വ​​​​ള​​​​രെ വേ​​​​ഗ​​​​ത്തി​​​​ലും പ​​​​തി​​​​വാ​​​​യും വി​​​​ദ​​​​ഗ്ധ​​​​മാ​​​​യും അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു."പാ​​​​റ്റ​​​​ക​​​​ൾ’രം​​​​ഗ​​​​പ്ര​​​​വേ​​​​ശം ചെ​​​​യ്യു​​​​ന്ന​​​​തു​​​​വ​​​​രെ കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു.

വെ​​​​റു​​​​മൊ​​​​രു ഓ​​​​ൺ​​​​ലൈ​​​​ൻ മീം ​​​​ആ​​​​യി ആ​​​​രം​​​​ഭി​​​​ച്ച് വ​​​​ള​​​​രെ പെ​​​​ട്ടെ​​​​ന്നു​​​ത​​​​ന്നെ രൂ​​​​പ​​​​പ്പെ​​​​ട്ട ഈ ​​​​നീ​​​​ക്കം സ​​​​മീ​​​​പ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ മോ​​​​ദി​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യാധി​​​​കാ​​​​ര​​​​ത്തി​​​​നു​​​നേ​​​രേയു​​​​ണ്ടാ​​​​യ ഏ​​​​റ്റ​​​​വും അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​വും ശ​​​​ക്ത​​​​വു​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി മാ​​​​റി. ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റി​​​​നെ മ​​​​ടു​​​​ക്കു​​​​ക​​​​യും എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നെ ഒ​​​​ട്ടുംത​​​​ന്നെ ഭ​​​​യ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഒ​​​​രു യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യാ​​​​യി​​​​രു​​​​ന്നു പി​​​​ന്നി​​​​ൽ.

ഹാ​​​​സ്യ​​​​ത്തെ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​യു​​​​ധ​​​​മാ​​​​ക്കി​​​​യ ഈ ​​​​ഇ​​​​ന്ത്യ​​​​ൻ ജെ​​​​ൻസിക​​​​ൾ മീ​​​​മു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം റീ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​നെ രൂ​​​​ക്ഷ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ക​​​​യും മോ​​​​ദി​​​​ക്കെ​​​​തി​​​​രേയു​​​​ള്ള ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ നി​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു.വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ വ്യ​​​​​​​ത്യ​​​​​​​സ്ത​​​​​​​മാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ തെ​​​​​​​രു​​​​​​​വി​​​​​​​ലി​​​​​​​റ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​രേ വി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​ണ്. വി​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും യു​​​​​​​വാ​​​​​​​ക്ക​​​​​​​ളും. ഇ​​​വി​​​ടെ​​​യ​​​ത് നീ​​​​​​​റ്റ്. മ​​​​​​​റ്റൊ​​​​​​​രി​​​​​​​ട​​​​​​​ത്ത് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ജോ​​​​​​​ലി​​​​​​​യി​​​​​​​ലെ സം​​​​​​​വ​​​​​​​ര​​​​​​​ണം. വേ​​​​​​​റൊ​​​​​​​രി​​​​​​​ട​​​​​​​ത്ത് അ​​​​​​​ഴി​​​​​​​മ​​​​​​​തി. മ​​​​​​​റ്റെ​​​​​​​വി​​​​​​​ടെ​​​​​​​യോ യു​​​​​​​ദ്ധം, ജീ​​​​​​​വി​​​​​​​ത​​​​​​​ച്ചെ​​​​​​​ല​​​​​​​വ്, ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യം, മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശം.

ക​​​​​​​ഴി​​​​​​​ഞ്ഞ ഏ​​​​​​​താ​​​​​​​നും വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി ഡ​​​​​​​ൽ​​​​​​​ഹി, ധാ​​​​​​​ക്ക, കാ​​​​​​​ഠ്മ​​​​​​​ണ്ഡു, ബെ​​​​​​​ൽ​​​​​​​ഗ്രേ​​​​​​​ഡ്, ന്യൂ​​​​​​​യോ​​​​​​​ർ​​​​​​​ക്ക്, പാ​​​​​​​രീ​​​​​​​സ്, സാ​​​​​​​ന്‍റി​​​​​​​യാ​​​​​​​ഗോ, കൊ​​​​​​​ളം​​​​​​​ബോ എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നു​​​​​​​ള്ള വാ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ൾ ഒ​​​​​​​രു​​​​​​​മി​​​​​​​ച്ച് വാ​​​​​​​യി​​​​​​​ച്ചാ​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യം കാ​​​​​​​ണാം. ഇ​​​​​​​രു​​​​​​​പ​​​​​​​ത്തി​​​​​​​യൊ​​​​​​​ന്നാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ന്‍റെ പു​​​​​​​തി​​​​​​​യ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​മു​​​​​​​ഖം യു​​​​​​​വ​​​​​​​ത്വ​​​​​​​മാ​​​​​​​ണ്.

നീ​​​​​​​റ്റ്: പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക​​​​​​​പ്പു​​​​​​​റ​​​​​​​മു​​​​​​​ള്ള ചോ​​​​​​​ദ്യം

ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ലെ നീ​​​​​​​റ്റ് പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം ഒ​​​​​​​രു പ​​​​​​​രീ​​​​​​​ക്ഷാ വി​​​​​​​വാ​​​​​​​ദ​​​​​​​മാ​​​​​​​യി മാ​​​​​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല. സ്വാ​​​ഭാ​​​വി​​​ക പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന​​​പ്പു​​​റം പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​സ​​​​​​​മ്മ​​​​​​​ർ​​​​​​​ദം, തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ മാ​​​​​​​ന​​​​​​​സി​​​​​​​ക​​​​​​​ഭാ​​​​​​​രം, വി​​​​​​​ജ​​​​​​​യ​​​​​​​ത്തെ ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​ക മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക മ​​​​​​​നോ​​​​​​​ഭാ​​​​​​​വം എ​​​​​​​ന്നി​​​​​​​വ​​​​​​​യും ച​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​യി. രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളു​​​​​​​ടെ ആ​​​​​​​ത്മ​​​​​​​ഹ​​​​​​​ത്യ​​​ക​​​ളു​​​ണ്ടാ​​​യി.

അ​​​​​​​തി​​​​​​​ർ​​​​​​​ത്തി ക​​​​​​​ട​​​​​​​ക്കു​​​​​​​ന്ന യു​​​​​​​വ​​​​​​​ജ​​​​​​​ന രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം

ഒ​​​റ്റ​​​പ്പെ​​​ട്ട​​​ത​​​ല്ല ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധം. ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശി​​​​​​​ൽ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ജോ​​​​​​​ലി​​​​​​​യി​​​​​​​ലെ സം​​​​​​​വ​​​​​​​ര​​​​​​​ണ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥിപ്ര​​​​​​​ക്ഷോ​​​​​​​ഭം ഏ​​​​​​​താ​​​​​​​നും ആ​​​​​​​ഴ്ച​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ളി​​​​​​​ൽ രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യഗ​​​​​​​തി​​​​​​​യെ മാ​​​​​​​റ്റി​​​​​​​മ​​​​​​​റി​​​​​​​ച്ചു.

നേ​​​​​​​പ്പാ​​​​​​​ളി​​​​​​​ൽ യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലെ കാ​​​​​​​ര്യ​​​​​​​ക്ഷ​​​​​​​മ​​​​​​​ത, തൊ​​​​​​​ഴി​​​​​​​ൽ, അ​​​​​​​ഴി​​​​​​​മ​​​​​​​തി, രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്തം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി ശ​​​​​​​ബ്ദ​​​​​​​മു​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ക​​​​​​​യാ​​​​​​​ണ്. സെ​​​​​​​ർ​​​​​​​ബി​​​​​​​യ​​​​​​​യി​​​​​​​ൽ ഒ​​​​​​​രു പൊ​​​​​​​തു​​​​​​​ദു​​​​​​​ര​​​​​​​ന്ത​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​വും അ​​​​​​​ഴി​​​​​​​മ​​​​​​​തി​​​​​​​യും ചോ​​​​​​​ദ്യം ചെ​​​​​​​യ്ത വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ങ്ങ​​​​​​​ൾ രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​​യ ച​​​​​​​ർ​​​​​​​ച്ച​​​​​​​ക​​​​​​​ളു​​​​​​​ടെ കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യി. ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യി​​​​​​​ലെ സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക ത​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ‘അ​​​​​​​ര​​​​​​ഗ​​​​​​​ല​​​​​​​യ​ ’​യി​​​​​​​ൽ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും യു​​​​​​​വ​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക പ​​​​​​​ങ്കു​​​​​​​വ​​​​​​​ഹി​​​​​​​ച്ചു. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ ഗാ​​​​​​​സ യു​​​​​​​ദ്ധ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ അ​​​ര​​​ങ്ങേ​​​റി.

ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ന്‍റെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച

ച​​​​​​​രി​​​​​​​ത്ര​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്നാ​​​ൽ വേ​​​റെ​​​യും ര​​​ജ​​​ത​​​രേ​​​ഖ​​​ക​​​ൾ കാ​​​ണാം. 1968ൽ ​​​​​​​ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​ലു​​​ണ്ടാ​​​യ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥിപ്ര​​​​​​​ക്ഷോ​​​​​​​ഭം രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക-​​​​​​​രാ​​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ചി​​​​​​​ന്ത​​​​​​​യെ മാ​​​​​​​റ്റി​​​​​​​മ​​​​​​​റി​​​​​​​ച്ചു. 1989ൽ ​​​ചൈ​​​ന​​​യി​​​ലെ ​​​​ടി​​​​​​​യാ​​​​​​​ന​​​​​​​ൻ​​​​​​​മെ​​​​​​​ൻ സ്ക്വ​​​​​​​യ​​​​​​​റി​​​​​​​ൽ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​നാ​​​​​​​യി ന​​​​​​​ട​​​​​​​ത്തി​​​​​​​യ സ​​​​​​​മ​​​​​​​രം ഇ​​​​​​​ന്നും ലോ​​​​​​​ക​​​​​​​മ​​​​​​​നഃ​​​​​​​​​​​സാ​​​​​​​ക്ഷി​​​​​​​യെ സ്പ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്നു. ഹോ​​​​​​​ങ്കോം​​​​​​ഗി​​​​​​​ലെ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ചി​​​​​​​ലി​​​​​​​യി​​​​​​​ലെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​പ​​​​​​​രി​​​​​​​ഷ്കാ​​​​​​​ര പ്ര​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ മു​​​​​​​ന്ന​​​​​​​ണി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഓ​​​​​​​രോ കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലും വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ങ്ങ​​​​​​​ളോ​​​​​​​ട് നീ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ടി​​​സ്ഥാ​​​ന ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ന്ന​​​യി​​​ച്ച​​​ത്.

അ​​​​​​​ക്ര​​​​​​​മാ​​​​​​​സ​​​​​​​ക്ത സ​​​​​​​മ​​​​​​​ര​​​​​​​ങ്ങ​​​​​​​ളേ​​​​​​​ക്കാ​​​​​​​ൾ സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​രു​​​ന്നു ലോ​​​​​​​ക​​​​​​​ത്ത് കൂ​​​​​​​ടു​​​​​​​ത​​​​​​​ലും. സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ജ​​​​​​​ന​​​​​​​കീ​​​​​​​യ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​ജ​​​​​​​യി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണ്. അ​​​​​​​വ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ശ​​​​​​​ക്തി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​യും ദീ​​​​​​​ർ​​​​​​​ഘ​​​​​​​കാ​​​​​​​ല സ്ഥി​​​​​​​ര​​​​​​​ത​​​​​​​യ്ക്ക് വ​​​​​​​ഴി​​​​​​​യൊ​​​​​​​രു​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു.

സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ​

ഈ ​​​​​​​മാ​​​​​​​റ്റ​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ചാ​​​​​​​ല​​​​​​​ക​​​​​​​ശ​​​​​​​ക്തി​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​ന്നാ​​​​​​​ണ് സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ. ഇ​​​​​​​ന്ന​​​​​​​ത്തെ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ങ്ങ​​​​​​​ൾ സ്മാ​​​​​​​ർ​​​​​​​ട്ട് ഫോ​​​​​​​ണു​​​​​​​ക​​​​​​​ളി​​​​​​​ലും ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ ശൃം​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​മാ​​​​​​​ണ് വ​​​​​​​ള​​​​​​​രു​​​​​​​ന്ന​​​​​​​ത്. ഒ​​​​​​​രു ഹാ​​​​​​​ഷ്‌​​​​​​ടാ​​​​​​ഗ്, ഒ​​​​​​​രു വീ​​​​​​​ഡി​​​​​​​യോ, ഒ​​​​​​​രു ലൈ​​​​​​​വ് സം​​​​​​​പ്രേ​​​​​​​ഷ​​​​​​​ണം. അ​​​തു​​​മ​​​തി. ​

സ​​​ന്ദേ​​​ശം മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​കം ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ആ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തു​​​​​​​ന്നു. ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ലെ ഒ​​​​​​​രു വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​യു​​​​​​​ടെ അ​​​​​​​നു​​​​​​​ഭ​​​​​​​വം ധാ​​​​​​​ക്ക​​​​​​​യി​​​​​​​ലോ ബെ​​​​​​​ൽ​​​​​​​ഗ്രേ​​​​​​​ഡി​​​​​​​ലോ ന്യൂ​​​​​​​യോ​​​​​​​ർ​​​​​​​ക്കി​​​​​​​ലോ ഉ​​​​​​​ള്ള യു​​​​​​​വാ​​​​​​​വി​​​​​​​ന് ഉ​​​​​​​ട​​​​​​​ൻ മ​​​​​​​ന​​​​​​​​​​​സി​​​​​​​ലാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്നു. പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ദേ​​​​​​​ശീ​​​​​​​യ അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​ൾ ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​കു​​​​​​​ന്ന​​​​​​​തും അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ​​​​​​​യു​​​​​​​ടെ മ​​​​​​​റ്റൊ​​​​​​​രു മു​​​​​​​ഖ​​​​​​​വും അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ വ്യാ​​​ജ​​​വി​​​വ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ങ്ങ​​​​​​​ളെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സ​​​​​​​ങ്കീ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു. അ​​​തോ​​​ടെ സ​​​മ​​​ര​​​ക്കാ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കൂ​​​ടു​​​ന്നു.

പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സ​​​​​​​ന്ദേ​​​​​​​ശം

ഇ​​​​​​​ന്ന​​​​​​​ത്തെ യു​​​​​​​വ​​​​​​​ത​​​​​​​ല​​​​​​​മു​​​​​​​റ അ​​​​​​​ധി​​​​​​​കാ​​​​​​​രം പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കാ​​​​​​​ന​​​​​​​ല്ല തെ​​​​​​​രു​​​​​​​വി​​​​​​​ലി​​​​​​​റ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത്; അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​പ്ര​​​യോ​​​ഗ​​​ത്തി​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം തേ​​​ടി​​​യാ​​​ണ്. പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ക​​​​​​​ളി​​​​​​​ൽ സു​​​​​​​താ​​​​​​​ര്യ​​​​​​​ത വേ​​​​​​​ണം. നി​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നീ​​​​​​​തി വേ​​​​​​​ണം. അ​​​​​​​ഴി​​​​​​​മ​​​​​​​തി അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്ക​​​​​​​ണം. അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ണം.ഭാ​​​​​​​വി​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ യു​​​​​​​വാ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ ശ​​​​​​​ബ്ദം കേ​​​​​​​ൾ​​​​​​​ക്ക​​​​​​​ണം. ഇ​​​തെ​​​ല്ലാ​​​മാ​​​ണ് സ​​​മ​​​ര​​​വേ​​​ദി​​​ക​​​ളി​​​ൽ മു​​​ഴ​​​ങ്ങു​​​ന്ന​​​ത്.

ഭരണകൂടം കേ​​​​​​​ൾ​​​​​​​ക്കേ​​​​​​​ണ്ട മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്

ലാ​​​ത്തി​​​യും പെ​​​ല്ല​​​റ്റു​​​ക​​​ളു​​​മാ​​​യി സ​​​മ​​​ര​​​ങ്ങ​​​ളെ നേ​​​രി​​​ടു​​​ന്ന ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ ല​​​​​​​ക്ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടാ​​​​​​​ണ് പോ​​​​​​​രാ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. രോ​​​​​​​ഗ​​​​​​​ത്തോ​​​​​​​ട​​​​​​​ല്ല. വി​​​​​​​ശ്വാ​​​​​​​സ​​​​ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യാ​​​​​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​ത്ത​​​റ. യു​​​​​​​വാ​​​​​​​ക്ക​​​​​​​ളു​​​ടെ ചോ​​​ദ്യം ല​​​​​​​ളി​​​​​​​ത​​​​​​​മാ​​​​​​​ണ്:
"ഞ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ധ്വാ​​​​​​​ന​​​​​​​ത്തി​​​​​​​നും സ്വ​​​​​​​പ്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഭാ​​​​​​​വി​​​​​​​ക്കും ഉ​​​​​​​റ​​​​​​​പ്പു​​​​​​​ണ്ടോ‌?’​ ആ ​​​​​​​ചോ​​​​​​​ദ്യ​​​​​​​ത്തെ ആ​​​ർ​​​ജ​​​വ​​​ത്തോ​​​ടെ നേ​​​രി​​​ടു​​​ന്ന സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ​​യും നാ​​​​​​​ളെ​​​​​​​യു​​​​​​​ടെ​​യും വി​​​​​​​ജ​​​​​​​യി​​​​​​​ക​​​​​​​ൾ. അ​​​ത​​​ല്ലെ​​​ങ്കി​​​ൽ തെ​​​രു​​​വു​​​ക​​​ളി​​​ൽ‌ പാ​​​റ്റ​​​ക​​​ളു​​​ടെ ഇരന്പം ഇ​​​ട​​​യ്ക്കി​​​ടെ ഉ​​​യ​​​ർ​​​ന്നെ​​​ന്നി ​​​രി​​​ക്കും.

National

വിദ്യാർഥി പ്രക്ഷോഭം: പി​​​ന്തു​​​ണ​​​യു​​​മാ​​​യി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​​​​ൽ​​​​​​ഹി ജ​​​​​​ന്ത​​​​​​ർ മ​​​​​​ന്ത​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ന് പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​മാ​​​​​​യി ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ചെ​​​​​​യ്ത സ​​​​​​ന ഷെ​​​​​​യ്ഖ് (19) എ​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി​​​​​​യു​​​​​​ടെ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളും ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സ​​​മെ​​​ത്തി.

പ​​​​​​രീ​​​​​​ക്ഷാ ക്ര​​​​​​മ​​​​​​ക്കേ​​​​​​ടു​​​​​​ക​​​​​​ൾ കാ​​​​​​ര​​​​​​ണം ജൂ​​​​​​ൺ 21ന് ​​​​​​വീ​​​​​​ണ്ടും ന​​​​​​ട​​​​​​ത്താ​​​​​​ൻ നി​​​​​​ശ്ച​​​​​​യി​​​​​​ച്ച നീ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്ക് തൊ​​​​​​ട്ടു​​​​​​മു​​​​​​മ്പാ​​​​​​ണ് ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദി​​​​​​ൽ സ​​​​​​ന ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ചെ​​​​​​യ്ത​​​​​​ത്. ഒ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം ത​​​​​​വ​​​​​​ണ പ​​​​​​രീ​​​​​​ക്ഷ എ​​​​​​ഴു​​​​​​തി മാ​​​​​​ന​​​​​​സി​​​​​​ക സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​ത്തി​​​​​​ലാ​​​​​​യ സ​​​​​​ന, പ​​​​​​രീ​​​​​​ക്ഷാ​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ലെ അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണു ജീ​​​​​​വി​​​​​​തം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

"സ്വ​​​​​​ന്തം മ​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, പ​​​​​​രീ​​​​​​ക്ഷാ​​​​​​സ​​​​​​മ്മ​​​​​​ർ​​​​​​ദം കാ​​​​​​ര​​​​​​ണം ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കി​​​​​​യ 23 വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കു​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ് ഞാ​​​​​​ൻ ഇ​​​​​​വി​​​​​​ടെ വ​​​​​​ന്ന​​​​​​ത്’ -​​​സ​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​മ്മ ഹ​​​​​​ബീ​​​​​​ബ് പ​​​​​​ർ​​​​​​വീ​​​​​​ൺ പ​​​​​​റ​​​​​​ഞ്ഞു. നാ​​​​​​ഷ​​​​​​ണ​​​​​​ൽ ടെ​​​​​​സ്റ്റിം​​​​​​ഗ് ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​യു​​​​​​ടെ വീ​​​​​​ഴ്ച​​​​​​ക​​​​​​ൾ മൂ​​​​​​ലം കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​വി ത​​​​​​ക​​​​​​രു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഇ​​​​​​നി​​​​​​യും എ​​​​​​ത്ര കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​നെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നും മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ രോ​​​​​​ഷ​​​​​​ത്തോ​​​​​​ടെ ചോ​​​​​​ദി​​​​​​ച്ചു. വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ന് വ​​​​​​ലി​​​​​​യ വൈ​​​​​​കാ​​​​​​രി​​​​​​ക പി​​​​​​ന്തു​​​​​​ണ​​​​​​യാ​​​​​​ണ് ഇ​​​​​​വ​​​​​​രു​​​​​​ടെ സാ​​​​​​ന്നി​​​​​​ധ്യം ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.

National

ഡൽഹിയിലെ സമരവേദിയിൽ പനി പടരുന്നു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡ​​​​​ൽ​​​​​ഹി ജ​​​​ന്ത​​​​​ർ​​​​​ മ​​​​​ന്ത​​​​​റി​​​​​ൽ കൊ​​​​​ടും​​​​​ചൂ​​​​​ടി​​​​​ൽ ആ​​​​​യി​​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു​ പേ​​​​ർ​​​​ക്ക് പ​​​​​നി​​​​​യും തൊ​​​ണ്ട​​​​​വേ​​​​​ദ​​​​​ന​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ‌.

ജ​​​​​ന​​​​​ബാ​​​​​ഹു​​​​​ല്യ​​​​​വും തു​​​​​റ​​​​​സാ​​​​​യ സ്ഥ​​​​​ല​​​​ത്തു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തു​​​​മാ​​​​ണ് പ്ര​​​​ശ്ന​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് സ​​​​​ന്ന​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​രാ​​​​യി എ​​​​ത്തി​​​​യ ഡോ​​​​​ക്‌​​​ട​​​ർ​​​​​മാ​​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​​ണു​​​​​ബാ​​​​​ധ, നി​​​​​ർ​​​​​ജ​​​​​ലീ​​​​​ക​​​​​ര​​​​​ണം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ അ​​​​ല​​​​ട്ടു​​​​ക​​​​യാ​​​​ണ്.

ക​​​​​ടു​​​​​ത്ത പ​​​​​നി​​​​​യും തൊ​​​​​ണ്ട​​​​​വേ​​​​​ദ​​​​​ന​​​​​യും ത​​​​​ല​​​​​വേ​​​​​ദ​​​​​ന​​​​​യും മൂ​​​​ലം ഒ​​​​​ട്ടേ​​​​​റെ​​​​​പ്പേ​​​​​ർ സ​​​​മീ​​​​പി​​​​ച്ചു​​​​വെ​​​​ന്ന് ഫൈ​​​​​വ് റി​​​​​വ​​​​​ർ ഹാ​​​​​ർ​​​​​ട്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​യാ​​​​​യ പ​​​​​ഞ്ചാ​​​​​ബി​​​​​ൽ‌​​​നി​​​​​ന്നു​​​​​ള്ള ഡോ. ​​​ശി​​​​​ൽ​​​​​പ പ​​​​​റ​​​​​ഞ്ഞു. തു​​​​​റ​​​​​സാ​​​​​യ സ്ഥ​​​​​ല​​​​​ത്താ​​​​​ണ് ഒ​​​​​ട്ടേ​​​​​റെ​​​​​യാ​​​​​ളു​​​​​ക​​​​​ൾ ഉ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. ഇ​​​​​ത് അ​​​​​ണു​​​​​ബാ​​​​​ധ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ്.

ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി​​​​​മാ​​​​​ത്രം ഇ​​​​​രു​​​​​നൂ​​​​​റി​​​​​ല​​​​​ധി​​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് പാ​​​​​ര​​​​​സെ​​​റ്റാ​​​​​മോ​​​​​ൾ പോ​​​​ലു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ ന​​​​ൽ​​​​കി. പ്ര​​​​​മേ​​​​ഹം, ര​​​​​ക്ത​​​​​സ​​​​​മ്മ​​​​​ർ​​​​​ദം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി പ്രാ​​​​​യ​​​​​മേ​​​​​റി​​​​​യ​​​​വ​​​​രും എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. അ​​​​​വ​​​​​ശ്യ​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ക​​​​​രു​​​​​തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഡോ. ​​​​​ശി​​​​​ല്പ പ​​​​​റ​​​​​ഞ്ഞു.

National

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റിയെ മാ​റ്റി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​​ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ​​​​പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കെ കേ​​​​ന്ദ്ര ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​നീ​​​​ത് ജോ​​​​ഷി​​​​യെ നീ​​​​ക്കി.

പ​​​​ക​​​​രം രാ​​​​ജ​​​​സ്ഥാ​​​​ൻ കേ​​​​ഡ​​​​റി​​​​ലെ 1994 ബാ​​​​ച്ച് ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ന​​​​രേ​​​​ഷ് പാ​​​​ൽ ഗം​​​​ഗാ​​​​വാ​​​​റി​​​​നെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു.

National

രാ​ഹു​ലിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ഗാ​ന്ധിസ്മൃ​തി​യിൽ

ന്യൂ​​​​​​​​ഡ​​​​​​​​ല്‍​ഹി: നീ​​​​​​​​റ്റ് പ​​​​​​​​രീ​​​​​​​​ക്ഷ ചോ​​​​​​​​ദ്യ​​​​​​​​പേ​​​​​​​​പ്പ​​​​​​​​ര്‍ ചോ​​​​​​​​ര്‍​ച്ച​​​​​​​​യും പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ച്ച വി​​​​​​​​ദ്യാ​​​​​​​​ര്‍​ഥി​​​​​​​​ക​​​​​​​​ളെ പോ​​​​​​​​ലീ​​​​​​​​സ് ത​​​​​​​​ല്ലി​​​​​​​​ച്ച​​​​​​​​ത​​​​​​​​ച്ച​​​​​​​​തും പാ​​​​​​​​ര്‍​ല​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ലും പു​​​​​​​​റ​​​​​​​​ത്തും വീ​​​​​​​​ണ്ടും ആ​​​​​​​​ളി​​​​​​​​ക്ക​​​​​​​​ത്തു​​​​​​​​ന്നു.

രാ​​​​​​​​ഹു​​​​​​​​ല്‍ ഗാ​​​​​​​​ന്ധി​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ല്‍ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ എം​​​​​​​​പി​​​​​​​​മാ​​​​​​​​ര്‍ ഗാ​​​​​​​​ന്ധി സ്മൃ​​​​​​​​തി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​ത്രി വീ​​​​​​​​ണ്ടും ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ അ​​​​​​​​പ്ര​​​​​​​​തീ​​​​​​​​ക്ഷി​​​​​​​​ത മി​​​​​​​​ന്ന​​​​​​​​ല്‍യാ​​​​​​​​ത്ര പോ​​​​​​​​ലീ​​​​​​​​സ് ആ​​​​​​​​ദ്യം ത​​​​​​​​ട​​​​​​​​ഞ്ഞ​​​​​​​​തും പി​​​​​​​​ന്നീ​​​​​​​​ട് ബാ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ഡ് മാ​​​​​​​​റ്റി​​​​​​​​യ​​​​​​​​തും അ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ള്‍ പ്ര​​​​​​​​ശ്‌​​​​​​​​നം സ​​​​​​​​ങ്കീ​​​​​​​​ര്‍​ണ​​​​​​​​മാ​​​​​​​​ക്കി. രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​കെ സ​​​​​​​​മ​​​​​​​​ര​​​ത്തീ​​​​​​​​ച്ചൂ​​​​​​​​ള​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു മാ​​​​​​​​റി​​​​​​​​യ​​​​​​​​തോ​​​​​​​​ടെ നീ​​​​​​​​റ്റ് പ്ര​​​​​​​​ശ്‌​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ര്‍​ക്കാ​​​​​​​​ര്‍ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ല്‍ പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ലാ​​​​​​​​യി.

പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​വി​​​​​​​​ന്‍റെ വ​​​​​​​​സ​​​​​​​​തി​​​​​​​​യി​​​​​​​​ല്‍ ഇ​​​​​​​​ന്ന​​​​​​​​ലെ വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം ചേ​​​​​​​​ര്‍​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ എം​​​​​​​​പി​​​​​​​​മാ​​​​​​​​രു​​​​​​​​ടെ യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നു പി​​​​​​​​ന്നാ​​​​​​​​ലെ​​​​​​​​യാ​​​​​​​​ണ് മൂ​​​​​​​​ന്നു ബ​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​യി ഗാ​​​​​​​​ന്ധിസ്മൃ​​​​​​​​തി​​​​​​​​യി​​​​​​​​ല്‍ സ​​​​​​​​ത്യ​​​​​​​​ഗ്ര​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി പു​​​​​​​​റ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. ബ​​​​​​​​സു​​​​​​​​ക​​​​​​​​ള്‍ പു​​​​​​​​റ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​യു​​​​​​​​ട​​​​​​​​ന്‍​ത​​​​​​​​ന്നെ റോ​​​​​​​​ഡി​​​​​​​​ല്‍ ബാ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ഡു​​​​​​​​ക​​​​​​​​ള്‍ ഉ​​​​​​​​യ​​​​​​​​ര്‍​ത്തി പോ​​​​​​​​ലീ​​​​​​​​സ് ത​​​​​​​​ട​​​​​​​​ഞ്ഞു.

രാ​​​​​​​​ഹു​​​​​​​​ല്‍ത​​​​​​​​ന്നെ നേ​​​​​​​​രി​​​​​​​​ട്ടി​​​​​​​​റ​​​​​​​​ങ്ങി പോ​​​​​​​​ലീ​​​​​​​​സ് മേ​​​​​​​​ധാ​​​​​​​​വി​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യി ച​​​​​​​​ര്‍​ച്ച ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യാ​​​​​​​​ണു യാ​​​​​​​​ത്ര തു​​​​​​​​ട​​​​​​​​ര്‍​ന്ന​​​​​​​​ത്. രാ​​​​​​​​ഹു​​​​​​​​ലി​​​​​​​​ന്‍റെ വ​​​​​​​​സ​​​​​​​​തി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് എം​​​​​​​​പി​​​​​​​​മാ​​​​​​​​രെ വി​​​​​​​​ളി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ള്‍പ്പോ​​​​​​​ലും അ​​​​​​​​തൊ​​​​​​​​രു മി​​​​​​​​ന്ന​​​​​​​​ല്‍ സ​​​​​​​​മ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന് എം​​​​​​​​പി​​​​​​​​മാ​​​​​​​​ര്‍ അ​​​​​​​​റി​​​​​​​​ഞ്ഞി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല.

ആ​​​റിനു ക​​​ട​​​ക​​​ള​​​ട​​​യ്ക്കണം

അ​​​തേ​​​സ​​​മ​​​യം, ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ളും പോ​​​​ലീ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ ആ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് സ​​​​മ​​​​ര​​​​വേ​​​​ദി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ നി​​​​റ​​​​യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ലെ ക​​​​ട​​​​ക​​​​ൾ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റ് മ​​​​ണി​​​​യോ​​​​ടെ അ​​​​ട​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ജ​​​​ന്ത​​​​ർ​​​​മ​​​​ന്ത​​​​റി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​വ​​​​രെ ത​​​​ട​​​​യാ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വ​​​​ൻ പോ​​​​ലീ​​​​സ് ബ​​​​ന്ത​​​​വ​​​​സു​​​​ണ്ട്. ന്യൂ​​​​ഡ​​​​ൽ​​​​ഹി മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും ശ​​​​ക്ത​​​​മാ​​​​യ ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​ക​​​​​​​ളു​​​​​​​ടെ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​ന്‍റ് മാ​​​​​​ർ​​​​​​ച്ചി​​​​​​നി​​​​​​ടെ പോ​​​​​​​ലീ​​​​​​​സ് ക്രൂ​​​​​​​ര​​​​​​​ത​​​​​​​യ്ക്ക് ഇ​​​​​​​ര​​​​​​​യാ​​​​​​​യ​​​​​​​വ​​​​​​​ർ​​​​​​​ക്കു ഐ​​​​​​​ക്യ​​​​​​​ദാ​​​​​​​ർ​​​​​​​ഢ്യം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച് ​രാ​​​​​​​ജ്യ​​​​​​​വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​യി ഇ​​​​​​​ന്ന് സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​ന് സി​​​​​​ജെ​​​​​​പി ആ​​​​​​​ഹ്വാ​​​​​​​നം ചെ​​​​​​​യ്തു. ഒ​​​​​​​ത്തു​​​​​​ചേ​​​​​​​രു​​​​​​​ന്നി​​​​​​​ട​​​​​​​ത്ത് അ​​​​​​​വ​​​​​​​ർ ഉ​​​​​​​ന്ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​റ​​​​​​​ക്കെ വാ​​​​​​​യി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി പ​​​​​​​ങ്കു​​​​​​ചേ​​​​​​​രാ​​​​​​​നാ​​​​​​​ണ് ആ​​​​​​​ഹ്വാ​​​​​​​നം.

National

പ്രധാനമന്ത്രിയുടെ അതിവേഗ കോടതി നിർദേശം വഞ്ചനാപരമെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാനു​ള്ള ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ളു​ടെ രൂ​പീ​ക​ര​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം വ​ള​രെ ചെ​റു​തും വ​ള​രെ വൈ​കി​യ​തും വ​ള​രെ വ​ഞ്ച​നാ​പ​ര​വു​മാ​ണെ​ന്നു വി​മ​ർ​ശി​ച്ചു കോ​ൺ​ഗ്ര​സ്.

ഇ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​രം ഭാ​ഗി​ക​മാ​യ ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ യ​ഥാ​ർ​ഥ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് അ​വ​ർ തേ​ടു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച അ​നു​വ​ദി​ച്ച​തി​ന്‍റെ​യും അ​തെ​ങ്ങ​നെ മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​തി​ന്‍റെ​യും സ​ത്യം പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നു ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നു കീ​ഴി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളു​ണ്ടാ​യെ​ന്നു സ​മ്മ​തി​ക്കാ​ൻ പോ​ലും ധൈ​ര്യ​മി​ല്ലെ​ന്നു ജ​യ്റാം പ​റ​ഞ്ഞു.

എ​ൻ​ടി​എ​യു​ടെ കീ​ഴി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യോ​ട് മു​മ്പ് അ​വ​കാ​ശ​പ്പെ​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വി​മ​ർ​ശ​നം.

സ​ത്യം അം​ഗീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം പ്ര​ധാ​ന​മ​ന്ത്രി​യും ധ​ർ​മേ​ന്ദ്ര പ​ധാ​നും ജ​ന​ങ്ങ​ളോ​ടും പാ​ർ​ല​മെ​ന്‍റി​നോ​ടും ല​ജ്ജ​യി​ല്ലാ​തെ ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ജ​യ്റാം പ​റ​ഞ്ഞു.

Movies

രാ​ഷ്ട്രീ​യം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ ന​ട​ൻ വാ​യ തു​റ​ന്നു തു​ട​ങ്ങി; ടൊ​വീ​നോ​യു​ടെ വീ​ടി​ന് മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

ന​ട​ന്‍ ടൊ​വി​നോ തോ​മ​സ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചു​ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ യു​വ​മോ​ര്‍​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി വാ​യ്മൂ​ടി​കെ​ട്ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ടൊ​വി​നോ​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ടി​നു​മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ ടി. ​രാ​ജ് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ടൊ​വി​നോ കു​റി​പ്പ് പ​ര​സ്യ​മാ​യി പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ ഇ​ങ്ങ​നെ​യാ​ണോ നേ​രി​ടേ​ണ്ട​തെ​ന്ന് ടൊ​വി​നോ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഭാ​വി​ത​ല​മു​റ സം​സാ​രി​ക്കു​മ്പോ​ള്‍ അ​തി​ലെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​പ​ക്ഷം ഭാ​വി ത​ന്നെ​യാ​ണ് ച​വി​ട്ടി താ​ഴ്ത്ത​പ്പെ​ടു​ന്ന​തെ​ന്നു​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

യു​വ​മോ​ര്‍​ച്ച ആ​ളൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​ജി​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ശ്വ​ന്ത്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ്രീ​മോ​ന്‍, യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളാ​യ അ​ഭി​ന​വ്, രാ​ഹു​ല്‍, പ്ര​ഫു​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം​ ന​ല്‍​കി.

Viral

ഓ​ടു​ന്ന പോ​ലീ​സ് ബ​സി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ചാ​ടി​ച്ചു! ചെ​മ്പൂ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​സ് ആ​ക്ഷ​ൻ

ചെ​മ്പൂ​രി​ൽ വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നു​വ​രു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. സ​മ​രം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ് ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നി​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത് വ​ലി​യ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വെ​ച്ച​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ സ്ഥ​ല​ത്തു​നി​ന്നും നീ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ബ​സി​ൽ സ​മീ​പ​ത്തെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ യാ​ത്ര​യ്ക്കി​ടെ മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ധൈ​ര്യ​പൂ​ർ​വ്വം ഇ​ട​പെ​ടു​ക​യും പോ​ലീ​സ് വാ​ഹ​നം സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ബ​സി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

വാ​തി​ൽ തു​റ​ന്ന​തോ​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ലേ​ക്ക് ചാ​ടി ര​ക്ഷ​പെ​ട്ടു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​രെ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന ക​ടു​ത്ത ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ രാ​ജ്യ​ത്തു​ട​നീ​ളം വീ​ണ്ടും ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

National

പ്രതിഷേധത്തിരയിൽ മുഖ്യമന്ത്രിമാരും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും.

ഉ​ച്ച​യ്ക്ക് മു​മ്പ് ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കേ​ര​ള ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ഹു​ൽ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചു എ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു മു​ന്നി​ലെ​ത്തി​യ​ത്.

ക​ടു​ത്ത ചൂ​ട് വ​ക​വ​യ്ക്കാ​തെ പ്ര​തി​ഷേ​ധി​ക്കു​ന്ന എം​പി​മാ​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഏ​ക​ദേ​ശം ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം സ​തീ​ശ​ൻ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ശേ​ഷം വൈ​കു​ന്നേ​ര​ത്തെ വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ ഓ​ഫീ​സി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഖാ​ർ​ഗെ​യ്ക്ക് ജ​ന്മ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന ശേ​ഷം എം​പി​മാ​രു​മാ​യും ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള എ​ന്നി​വ​രു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

National

പോലീസിന്‍റെ പെരുമാറ്റം മനുഷ്യത്വരഹിതം; എംപിമാർക്കു നേരേ കൈയേറ്റം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് എം​പി​മാ​രോ​ട് ഡ​ൽ​ഹി പോ​ലീ​സ് കാ​ണി​ച്ച​ത് വ​ലി​യ ക്രൂ​ര​ത. പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് എം​പി​മാ​രാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും മ​നു​ഷ്യത്വ​ ര​ഹി​ത​മാ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് എം​പി​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് ഉ​ൾ​പ്പെ​ടെ ചി​ല എം​പി​മാ​രെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ആ​ദ്യസ​മ​യ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ന്നാ​ൽ മാ​റാ​ൻ ത​യാ​റാ​കാ​തി​രു​ന്ന എം​പി​മാ​രെ കാ​യി​ക​മാ​യാ​ണ് പോ​ലീ​സ് നീ​ക്കി​യ​ത്. ഡീ​ൻ കു​ര്യാ​ക്കോ​സി​നെ മൂ​ന്നി​ലേ​റെ പോ​ലീ​സു​കാർ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ് വാ​നി​ലേ​ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹം എം​പി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ൽ​നി​ന്നു പി​ന്മാ​റാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല.

പി​ന്നീ​ട് ഡീ​നും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പ​ത്ത് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള കി​ങ്‌​സ്‌​വേ പോ​ലീ​സ് ക്യാ​മ്പി​ലേ​ക്കാ​ണ് ഡീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എം​പി​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. അ​ഭി​ഭാ​ഷ​ക​രെപ്പോലും പോ​ലീ​സ് ക്യാ​മ്പി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് എം​പി​മാ​ർ ആ​രോ​പി​ച്ചു.

പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്നും യാ​തൊ​രു വി​വ​ര​വും പ​ങ്കു​വ​യ്ക്കു​ന്നി​ല്ലെ​ന്നും എം​പി​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. രാ​ത്രി വൈ​കി​യും കോ​ൺ​ഗ്ര​സ് എം​പി​മാ​ർ പോ​ലീ​സ് ക്യാ​മ്പി​ൽ തു​ട​രു​ക​യാ​ണ്.

Movies

നീ​റ്റ് പ്ര​തി​ഷേ​ധം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മ​ല​യാ​ള സി​നി​മാ​ലോ​കം

നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ൾ.

സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഭ​ര​ണ​കൂ​ടം ബ​ലം പ്ര​യോ​ഗി​ച്ച​തി​നെ​തി​രെ ടൊ​വി​നോ തോ​മ​സ്, പാ​ർ​വ​തി തി​രു​വോ​ത്ത്, വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രാ​ണ് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ ഭാ​വി ത​ല​മു​റ​യു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തോ​ട് ചെ​യ്യു​ന്ന വ​ഞ്ച​ന​യാ​ണെ​ന്ന് ടൊ​വി​നോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും വി​യോ​ജി​പ്പു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശ​വും അ​ടി​സ്ഥാ​ന​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ ക്രൂ​ര​ത വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് പാ​ർ​വ​തി​യും വി​സ്മ​യ​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് എ​ല്ലാ​വ​ർ​ക്കും യോ​ജി​പ്പു​ണ്ടാ​ക​ണ​മെ​ന്നി​ല്ലെ​ങ്കി​ലും, പ്ര​തി​ഷേ​ധി​ക്കു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന​ത് ഏ​ത് ത​ര​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ​മാ​ണ് ന​മ്മി​ൽ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്ന ഗൗ​ര​വ​ക​ര​മാ​യ ചോ​ദ്യ​മാ​ണ് വി​സ്മ​യ ഉ​ന്ന​യി​ച്ച​ത്.

നി​മി​ഷ സ​ജ​യ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, രാ​ജേ​ഷ് മാ​ധ​വ​ൻ തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പു​ക​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. നീ​റ്റ് ചോ​ർ​ച്ച​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ളി​ൽ നി​ന്നും നീ​തി തേ​ടി ആ​ക്ടി​വി​സ്റ്റ് സോ​നം വാ​ങ്ചു​ക് ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് പ്ര​ക്ഷോ​ഭം തീ​വ്ര​മാ​ക്കി​യ​ത്.

ജ​ന്ത​ർ​മ​ന്ദ​റി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ബ​ല​മാ​യി നീ​ക്കം ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ട​ന്ന 'ച​ലോ സ​ൻ​സ​ദ്' മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ചും ലാ​ത്തി​ച്ചാ​ർ​ജും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു​മു​ള്ള പോ​ലീ​സ് നീ​ക്കം വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ല​യാ​ള സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മെ ശ​ബാ​ന ആ​സ്മി, പ്ര​കാ​ശ് രാ​ജ്, ന​സ​റു​ദ്ദീ​ൻ ഷാ ​തു​ട​ങ്ങി ദേ​ശീ​യ ത​ല​ത്തി​ലെ നി​ര​വ​ധി പ്ര​മു​ഖ​രും ഈ ​വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​തി​നോ​ട​കം ത​ന്നെ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്.

International

ഒസ്മാൻ ഹാദി വധക്കേസിൽ വഴിത്തിരിവ്: പ്രതി ഇന്ത്യയിലല്ല, ദുബായിലെന്ന് വെളിപ്പെടുത്തൽ

ന്യൂ​​ഡ​​ൽ​​ഹി: ബം​ഗ്ലാ​ദേ​ശി​ലെ രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​യി​രു​ന്ന വി​ദ്യാ​ർ​ഥി നേ​താ​വ് ഒ​സ്മാ​ൻ ഹാ​ദി​യു​ടെ വ​ധ​ക്കേ​സി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം സ​ങ്കീ​ർ​ണ​മാ​യ ത​ല​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ഫൈ​സ​ൽ ക​രീം മ​സൂ​ദ് ഇ​ന്ത്യ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന ബം​ഗ്ലാ​ദേ​ശ് പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ളെ പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി.

താ​ൻ നി​ല​വി​ൽ ദു​ബാ​യി​ലാ​ണെ​ന്നും നി​യ​മ​പ​ര​മാ​യ വീ​സ​യി​ലാ​ണ് അ​വി​ടെ എ​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന മ​സൂ​ദി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഹാ​ദി​യു​മാ​യി ബി​സി​ന​സ് പ​ര​മാ​യ സൗ​ഹൃ​ദം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും ജോ​ലി വാ​ഗ്ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് അ​ഞ്ച് ല​ക്ഷം ടാ​ക്ക കൈ​മാ​റി​യി​രു​ന്ന​താ​യും മ​സൂ​ദ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ത​ന്നെ ക​രു​വാ​ക്കു​ക​യാ​ണെ​ന്നും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കു​ള്ളി​ലെ ചി​ല തീ​വ്ര വി​ഭാ​ഗ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ഇ​യാ​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം.

അ​തേ​സ​മ​യം, പ്ര​തി​ക​ൾ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന ബം​ഗ്ലാ​ദേ​ശ് മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം ഇ​ന്ത്യ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. അ​യ​ൽ​രാ​ജ്യ​ത്തെ ചി​ല തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ ഇ​ന്ത്യ​ക്കെ​തി​രെ വ്യാ​ജ ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണെ​ന്നും ഇ​തി​ൽ വാ​സ്ത​വ​മി​ല്ലെ​ന്നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യമ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഷേഖ് ഹ​സീ​ന​യു​ടെ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ഒ​സ്മാ​ൻ ഹാ​ദി ഡി​സം​ബ​റി​ലാ​ണ് ധാ​ക്ക​യി​ൽ വ​ച്ച് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് സിം​ഗ​പ്പൂ​രി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു.

ഹാ​ദി​യു​ടെ വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യും പ്ര​മു​ഖ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ൽ പു​റ​ത്തു​വ​ന്ന വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലെ സ​ത്യ​സ​ന്ധ​ത​യെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up