x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പ്ര​തി​ഷേ​ധം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മ​ല​യാ​ള സി​നി​മാ​ലോ​കം


Published: July 21, 2026 06:39 PM IST | Updated: July 21, 2026 06:39 PM IST

നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ൾ.

സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഭ​ര​ണ​കൂ​ടം ബ​ലം പ്ര​യോ​ഗി​ച്ച​തി​നെ​തി​രെ ടൊ​വി​നോ തോ​മ​സ്, പാ​ർ​വ​തി തി​രു​വോ​ത്ത്, വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രാ​ണ് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ ഭാ​വി ത​ല​മു​റ​യു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തോ​ട് ചെ​യ്യു​ന്ന വ​ഞ്ച​ന​യാ​ണെ​ന്ന് ടൊ​വി​നോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും വി​യോ​ജി​പ്പു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശ​വും അ​ടി​സ്ഥാ​ന​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ ക്രൂ​ര​ത വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് പാ​ർ​വ​തി​യും വി​സ്മ​യ​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് എ​ല്ലാ​വ​ർ​ക്കും യോ​ജി​പ്പു​ണ്ടാ​ക​ണ​മെ​ന്നി​ല്ലെ​ങ്കി​ലും, പ്ര​തി​ഷേ​ധി​ക്കു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന​ത് ഏ​ത് ത​ര​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ​മാ​ണ് ന​മ്മി​ൽ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്ന ഗൗ​ര​വ​ക​ര​മാ​യ ചോ​ദ്യ​മാ​ണ് വി​സ്മ​യ ഉ​ന്ന​യി​ച്ച​ത്.

നി​മി​ഷ സ​ജ​യ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, രാ​ജേ​ഷ് മാ​ധ​വ​ൻ തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പു​ക​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. നീ​റ്റ് ചോ​ർ​ച്ച​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ളി​ൽ നി​ന്നും നീ​തി തേ​ടി ആ​ക്ടി​വി​സ്റ്റ് സോ​നം വാ​ങ്ചു​ക് ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് പ്ര​ക്ഷോ​ഭം തീ​വ്ര​മാ​ക്കി​യ​ത്.

ജ​ന്ത​ർ​മ​ന്ദ​റി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ബ​ല​മാ​യി നീ​ക്കം ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ട​ന്ന 'ച​ലോ സ​ൻ​സ​ദ്' മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ചും ലാ​ത്തി​ച്ചാ​ർ​ജും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു​മു​ള്ള പോ​ലീ​സ് നീ​ക്കം വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ല​യാ​ള സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മെ ശ​ബാ​ന ആ​സ്മി, പ്ര​കാ​ശ് രാ​ജ്, ന​സ​റു​ദ്ദീ​ൻ ഷാ ​തു​ട​ങ്ങി ദേ​ശീ​യ ത​ല​ത്തി​ലെ നി​ര​വ​ധി പ്ര​മു​ഖ​രും ഈ ​വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​തി​നോ​ട​കം ത​ന്നെ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്.

Tags : NEETProtest MalayalamCinema TovinoThomas ParvathyThiruvothu StudentProtest

Recent News

Corehub Up