ദിലീപും കാവ്യയും
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന 80സ് റെട്രോ ട്രെൻഡിനൊപ്പമാണ് അധികംപേരും. താരങ്ങളും ഇതിൽ പിന്നോട്ടല്ല. നടി കാവ്യ മാധവൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്.
‘‘80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു...’’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് കാവ്യ മാധവന് ചിത്രം പങ്കിട്ടിരിക്കുന്നത്.
പഴയകാല ഫാഷൻ വീണ്ടും സോഷ്യല്‍ മീഡിയയിൽ കത്തുകയാണ്. പഴയ ഫോട്ടോ ആൽബങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആനലോഗ് കാമറ ഫ്രെയിമുകൾ, വാം കളർ ടോണുകൾ, പഴയ ഹെയർസ്റ്റൈലുകൾ, ബെൽബോട്ടം പാന്റുകൾ, പ്രിന്റഡ് ഷർട്ടുകൾ, ക്ലാസിക് സാരികൾ തുടങ്ങിയ നൊസ്റ്റാൾജിയ ഫീൽ ആണ് ഇത് ആളുകൾക്ക് പകർന്നു നൽകുന്നത്.
ആളുകൾ തങ്ങളുടെ നിലവിലുള്ള ഫോട്ടോ ChatGPT-യിൽ അപ്ലോഡ് ചെയ്ത് കൃത്യമായ ഒരു ‘പ്രോംപ്റ്റ്’ നൽകിയാണ് ഈ ചിത്രങ്ങൾ നിർമിക്കുന്നത്.
Tags : Kavya Madhavan Dileep Vintage Look trend social media