പ്രതീകാത്മക ചിത്രം
കൊച്ചി: ലുലു ഗ്രൂപ്പിനെ വ്യാജ ഇ മെയില്‍ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റാലിയന്‍ കമ്പനിയുടെ പേരിലാണ് ആള്‍മാറാട്ടം. സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലുലു ഗ്രൂപ്പുമായി ദീര്‍ഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ഐഇ പാര്‍ക്ക് എസ്ആര്‍എല്‍ എന്ന കമ്പനിയുടെ ഔദ്യോഗിക ഇ മെയില്‍ വിലാസങ്ങളോടു സാമ്യമുള്ള വിലാസങ്ങള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
സെപ്റ്റംബര്‍ രണ്ടുമുതല്‍ 29 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഗെയിമിംഗ് ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ നല്‍കാനുണ്ടായിരുന്ന തുകയാണു തട്ടിയെടുത്തത്.
Tags : CyberPolice Investigation Swindled LuluGroup Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash