x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോർദാൻ പള്ളി വെടിവയ്പ്: ഉരുക്കുമുഷ്ടിയോടെ നേരിടാൻ അബ്ദുള്ള രാജാവിന്‍റെ നിർദേശം

വെബ്ഡെസ്ക്
Published: October 24, 2026 10:23 PM IST | Updated: October 24, 2026 10:27 PM IST

അ​ബ്ദു​ള്ള രാ​ജാ​വ്

അ​മ്മാ​ൻ: ​ജോ​ർ​ദാ​നി​ലെ ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​ര​ണം ഒ​ന്പ​താ​യി. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ വെ​കി​ട്ടു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട്.

ആ​ക്ര​മ​ണ​ത്തെ ഉ​രു​ക്കു​മു​ഷ്ടി​യോ​ടെ നേ​രി​ടാ​ൻ ജോ​ർ​ദാ​നി​ലെ അ​ബ്ദു​ള്ള രാ​ജാ​വ് നി​ർ​ദേ​ശം ന​ല്കി.

അ​മ്മാ​ന് 120 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഹ​മൗ​ദി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ​ട്ടാ​പ്പ​ക​ൽ നടന്ന വെ​ടി​വ​യ്പി​ൽ 40 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ സു​ര​ക്ഷാ​സ​മി​തി അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

മാ​ളു​ക​ൾ, വി​ദേ​ശ എം​ബ​സി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​താ​യി അ​മ്മാ​നി​ലെ യു​എ​സ് എം​ബ​സി അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റി​ട്ടി​ല്ല. പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​യു​ടെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ ജോ​ർ​ദാ​നി​ൽ കാ​ര്യ​മാ​യ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​റി​ല്ല. യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​റാ​ൻ ജോ​ർ​ദാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Tags : KingAbdullah Directs Response GreekOrthodoxChurch Instructions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up