Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingAbdullah

ച​രി​ത്രത്തെ മാ​റ്റി​യെ​ഴു​തി​യ വെ​ടി​യൊ​ച്ച: അബ്ദുള്ള രാജാവിന്‍റെ വധവും മ​ധ്യ​പൂ​ർ​വേ​ഷ്യയുടെ അസ്തമിച്ച സ​മാ​ധാ​ന​സ്വ​പ്ന​ങ്ങ​ളും

ക്തരൂക്ഷിതമായ ചരിത്രമാണ് മധ്യപൂർവേഷ്യയുടേത്. കൂട്ടക്കൊലകൾക്കും പലായനങ്ങൾക്കും ആ ഭൂപ്രദേശം നിത്യസാക്ഷി. കൂട്ടികളുടെയും സ്ത്രീകളുടെയും കൂട്ടക്കരച്ചിലിന്‍റെ ഭൂപടം. ലോകത്തിനുമുന്നിൽ ചോരയിറ്റുന്ന ആ ദേശത്തിന് അതിസന്പന്നമായ ഭൂതകാലവുമുണ്ട്. ആ മരുദേശത്ത് സമാധാനത്തിന്‍റെ സൂര്യോദയത്തിനായി അക്ഷീണം യത്നിച്ച ഒരു നായകനുണ്ടായിരുന്നു. ജോ​ർ​ദാൻ ഭ​ര​ണാ​ധി​കാ​രി​യാ​യിരുന്ന അ​ബ്ദു​ള്ള ഒ​ന്നാ​മ​ൻ രാ​ജാ​വ്. എന്നാൽ, തീവ്രമതഭ്രാന്തിന്‍റെ ഇരയായി, അദ്ദേഹം മണ്ണിൽ വീണുപിടഞ്ഞപ്പോൾ, ഇരുൾ പടർന്നത് സമാധാനത്തിന്‍റെ സൂര്യോദയം കാത്തിരുന്ന മനുഷ്യമനസുകളിലാണ്.

 

1951 ജൂ​ലൈ 20. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ജെ​റു​സ​ലേ​മി​ലെ അ​ൽ-​അ​ഖ്സ മ​സ്ജി​ദി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു ജോ​ർ​ദാ​ന്‍റെ (അ​ന്ന് ട്രാ​ൻ​സ്ജോ​ർ​ദാ​ൻ) ഭ​ര​ണാ​ധി​കാ​രി​യാ​യ അ​ബ്ദു​ള്ള ഒ​ന്നാ​മ​ൻ രാ​ജാ​വ്. ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന, ആ 69-​കാ​ര​നു​നേ​രേ ഒ​രു യു​വാ​വ് തു​ട​രെ​ത്തു​ട​രെ വെ​ടി​യു​തി​ർ​ത്തു. അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ നെ​ഞ്ചി​ലേ​ക്കു വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജാ​വ് നി​ലം​പൊ​ത്തി.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ന്ന​വി​ടെ അ​ര​ങ്ങേ​റി​യ​ത്. ആ ​വെ​ടി​യു​ണ്ട​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​നെ​ടു​ക്കു​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല, പ​തി​റ്റാ​ണ്ടു​ക​ളാ​യി ര​ക്ത​രൂ​ഷി​ത​മാ​യി തു​ട​രു​ന്ന അ​റ​ബ്-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​ന്ത്യം കു​റി​ക്കാ​ൻ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന, ലോ​കം പ്ര​തീ​ക്ഷയോ​ടെ ക​ണ്ടി​രു​ന്ന സ​മാ​ധാ​ന​ശ്ര​മം​കൂ​ടി​യാ​ണ് പൊ​ലി​ഞ്ഞ​ത്.

പാ​ല​സ്തീ​ൻ​കാ​ര​നാ​യ മു​സ്ത​ഫ ഷു​ക്രി അ​ഷു ആ​യി​രു​ന്നു ഘാ​ത​ക​ൻ. 21 വ​യ​സു​ള്ള ആ ​തു​ന്ന​ൽ​ക്കാ​ര​നെ രാ​ജാ​വി​ന്‍റെ അം​ഗ​ര​ക്ഷ​ക​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ വെ​ടി​വ​ച്ചു​കൊ​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​ക​ളാ​ണ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ വ​ധ​ത്തി​നു പി​ന്നി​ൽ വ​ലി​യ ശ​ക്തി​ക​ളു​ടെ ക​റു​ത്ത ക​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ജെ​റു​സ​ലേ​മി​ലെ മു​ൻ മു​ഫ്തി​യാ​യി​രു​ന്ന അ​മീ​ൻ അ​ൽ-​ഹു​സൈ​നി​യ്ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടാ​യി​രു​ന്നു. ഔ​പ​ചാ​രി​ക​മാ​യ മ​ത​പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത, പ​ണ്ഡി​ത​ന​ല്ലാ​ത്ത അ​ൽ-​ഹു​സൈ​നി, തീ​വ്ര അ​റ​ബ് ദേ​ശീ​യ​ത​യും അ​ന്ധ​മാ​യ ജൂ​ത​വി​രു​ദ്ധ​ത​യും പ്ര​ച​രി​പ്പി​ക്കു​ന്നവരിൽ പ്ര​ധാ​നി​യാ​യി​രു​ന്നു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ഇ​യാ​ൾ ബെ​ർ​ലി​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. അതിക്രൂരനായ ജർമൻ ഭരണാധികാരി അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​മാ​യും നാ​സി നേതാക്കളിലെ ഉന്നതന്മാരിലൊരാളായ ഹെ​ൻ​റി​ച്ച് ഹിം​ല​റു​മാ​യും അൽ ഹുസൈനിക്കു ബന്ധമുണ്ടായിരുന്നു. അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​ടെ നാ​സി ജ​ർ​മ​നി​യി​ലെ ഈ കൊടുംക്രൂരൻ, ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജൂ​ത​ന്മാ​രെ​യും മ​റ്റു വി​ഭാ​ഗ​ക്കാ​രെ​യും കൊ​ന്നൊ​ടു​ക്കി​യ ഹോ​ളോ​കോ​സ്റ്റ് എ​ന്ന കൂ​ട്ട​ക്കൊ​ല​യു​ടെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നായിരുന്നു.

യു​ദ്ധ​ത്തി​നു​ശേ​ഷം, അ​ബ്ദു​ള്ള രാ​ജാ​വ് ജെ​റു​സ​ലേ​മി​ൽ പു​തി​യൊ​രു മു​ഫ്തി​യെ നി​യ​മി​ച്ച​തോ​ടെ അ​ൽ-​ഹു​സൈ​നി​ക്ക് രാ​ജാ​വി​നോ​ടു​ള്ള ശ​ത്രു​ത വ​ർ​ധി​ച്ചു. ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര​പ​ര​മാ​യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു രാ​ജാ​വ് തു​ട​ക്ക​മി​ട്ട​തു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​കു​മെ​ന്നു മ​നസി​ലാ​ക്കി​യതോടെയാ​ണ് അൽ ഹുസൈനി രാജാവിനെ വധിക്കാൻ തീരുമാനിക്കുന്നത്.

അ​റ​ബ് വി​പ്ല​വം
1882-ൽ ​ മ​ക്ക​യി​ലാ​ണ് അ​ബ്ദു​ള്ള ജ​നി​ച്ച​ത്. മ​ക്ക​യി​ലെ ഷ​രീ​ഫിന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​നാ​യ അ​ദ്ദേ​ഹം, പ്ര​ഭു​കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു വ​ള​ർ​ന്ന​ത്. ക​വി​ത​യി​ലും ഖു​റാ​ൻ പ​ഠ​ന​ത്തി​ലും പാണ്ഡിത്യം നേടിയ അദ്ദേഹം 1908-ൽ ​കു​ടും​ബ​ത്തോ​ടൊ​പ്പം കോ​ൺ​സ്റ്റാ​ന്‍റി​നോ​പ്പി​ളി​ലേ​ക്ക് (ഇ​സ്താം​ബു​ൾ) മാ​റി.

ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തിൽ (1914-18) ഒ​ട്ടോ​മ​ൻ സാ​മ്രാ​ജ്യം ജർമനി, ഓസ്ട്രിയ, ബൾഗേറിയ കേന്ദ്രശക്തികൾക്കൊപ്പമായിരുന്നു. ഒ​ട്ടോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​നെ​തി​രേ ബ്രി​ട്ടന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ അ​റ​ബ് വി​പ്ല​വ​ത്തി​ൽ അ​ബ്ദു​ള്ള​യും സ​ഹോ​ദ​ര​ൻ ഫൈ​സ​ലും നി​ർണാ​യ​ക പ​ങ്കു വ​ഹി​ച്ചു. പാ​ൻ-​അ​റ​ബ് രാ​ജ്യം സ്ഥാ​പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ സ്വ​പ്നം. തു​ട​ർ​ന്ന്, 1921-ലെ ​മി​ഡി​ൽ ഈ​സ്റ്റ് കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ബ്രി​ട്ട​ൻ അ​ബ്ദു​ള്ള​യെ ട്രാ​ൻ​സ്ജോ​ർ​ദാ​ൻ അ​മീ​ർ ആ​യി അം​ഗീ​ക​രി​ച്ചു.

Latest News

Corehub Up