പ്രതീകാത്മക ചിത്രം
കൊച്ചി: തമിഴ്നാട്ടില്‍നിന്നു കൊല്ലം വഴി കാനഡയിലേക്കു കടക്കാന്‍ ശ്രമിച്ച 15 ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് 15 ദിവസം തടവും 5,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി.
തമിഴ്നാട്ടിലെ പുഴല്‍, ഡിണ്ടിഗല്‍, മധുര, തിരുച്ചിറപ്പള്ളി അഭയാര്‍ഥിക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് കോടതി തടവും പിഴയും വിധിച്ചത്. മതിയായ രേഖകളില്ലാതെ ഇന്ത്യ വിടാന്‍ ശ്രമിച്ചതിനാണു നടപടി.
വി. പ്രസന്ന, പ്രശാന്ത്, ചന്ദ്രദാസന്‍ ശിവം, ദിനേഷ് കുമാര്‍, മതിവണ്ണന്, നവനീതന്, പ്രകാശ് രാജ്, ക്വീന്‍സ് രാജ്, അജയ് മോഹന്‍, യതുസന് ജ്ഞാനവേല്‍, പ്രസാദ്, ശരവണന്, പ്രകാശ് രാജ്, കമല്‍ രാജ്, വിനോദ് രാജ് എന്നിവരാണു ശിക്ഷിക്കപ്പെട്ട പ്രതികള്‍.
Tags : SriLankanRefugees Canada Kerala Fines Attempted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash