x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂരില്‍ ഫ്ലോർമിൽ ഉടമകൾ തമ്മിലുള്ള തർക്കത്തിനിടയിൽ വെടിയേറ്റ് ഒരാൾക്ക് പരിക്ക്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 24, 2026 11:07 PM IST | Updated: October 24, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണവം താടിപ്പറമ്പിൽ ഫ്ലോർമിൽ ഉടമകൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് ഉടമയ്ക്ക് ഗുരുതര പരിക്കേറ്റു. താടിപ്പറമ്പ് സ്വദേശി ജോസിനാണ് പരിക്കേറ്റത്.

ഫ്ലോർമിൽ ഉടമയായ ജോസും പങ്കാളിയായ സുഹൃത്തും തമ്മിൽ ഏറെ നാളായി അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജോസ് സുഹൃത്തിനെയും ഫ്ലോർമില്ലിലെ ജീവനക്കാരെയും തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

വീട്ടിൽ വച്ചുള്ള ചർച്ചയ്ക്കിടെ തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ജോസ് സുഹൃത്തിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. തുടർന്ന് ജീവഭയത്താൽ ഓടിരക്ഷപ്പെട്ട സുഹൃത്ത് ഉടൻ തന്നെ പൊലിസിൽ വിവരമറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളിൽ ജീവനക്കാരിക്ക് നേരെ തോക്കുചൂണ്ടി നിൽക്കുന്ന ജോസിനെയാണ് കണ്ടത്. തുടർന്ന് വീടിന്‍റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലിസ് ജീവനക്കാരിയെ രക്ഷപ്പെടുത്തിയത്.

ഇതിനിടെ ജോസ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ പൊലിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ കണ്ണവം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : Crime Injured Shot FlourMill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up