x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തെപ്പറ്റി വിദ്വേഷ പരാമർശ വീഡിയോ; യൂട്യൂബർ അമൃത് സിംഗിനെതിരെ കേസ്

വെബ് ഡെസ്ക്
Published: October 24, 2026 11:45 PM IST | Updated: October 24, 2026 11:45 PM IST

അമൃത് സിംഗ്

കൊച്ചി: കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെ കേസ് എടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിന്‍റെ പരാതിയിൽ ഫോർട്ടു കൊച്ചി പൊലിസാണ് കേസെടുത്തത്.

ബിഎൻഎസ് 353(2), 192 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 22 ന് രാവിലെയാണ് അമൃത് സിംഗ് ഇൻസറ്റഗ്രാമിൽ പോസ്റ്റിട്ടത്.

ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും ഒരു ന്യൂനപക്ഷ മതവിഭാഗം കൂടുതലായി പ്രദേശത്ത് താമസിക്കുന്നത് കൊണ്ടാണ് ഇതെന്നും വീഡിയോയിലുണ്ട്. ഗാന്ധിജിയുടെ പ്രതിമക്കൊപ്പം ജിന്നയുടെ പ്രതിമയും ഇവിടെയുണ്ടെന്ന് വീ‍ഡിയോവിൽ പറയുന്നു.

ഈ പോസ്റ്റിന് കീഴിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകൾ വന്നുവെന്നും രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വിദ്വേഷം ഉണ്ടാക്കാൻ ഇതിടയാക്കുമെന്നും കാട്ടിയാണ് ജുഡ് വിപിൻ പൊലീസിൽ പരാതി നൽകിയത്.

Tags : Hate speech Case YouTuber Amrit Singh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up