Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hate Speech

ഒ​രൊ​റ്റ മു​സ്‌​ലിം വീ​ട്ടി​ലും വോ​ട്ട് ചോ​ദി​ച്ച് പോ​യി​ല്ല; വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി

പാ​ല​ക്കാ​ട്: വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി മ​ണ്ണാ​ര്‍​ക്കാ​ട്ടെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഐ​സ​ക് വ​ര്‍​ഗീ​സ്.വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് താ​ൻ ഒ​രൊ​റ്റ മു​സ്‌​ലിം വീ​ടു​ക​ളി​ലും പോ​യി​ട്ടി​ല്ലെ​ന്ന് ഐ​സ​ക് വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. എ​ന്‍​ഡി​എ​യെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പ്ര​യാ​സ​മു​ള്ള​വ​രോ​ട് വോ​ട്ട് ചോ​ദി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് ത​ന്‍റെ അ​നു​ഭ​വ​ത്തി​ൽ നി​ന്നെ​ടു​ത്ത നി​ല​പാ​ടാ​ണെ​ന്നും ഐ​സ​ക് വ​ര്‍​ഗീ​സ് വ്യ​ക്ത​മാ​ക്കി. വോ​ട്ട് ചോ​ദി​ച്ച് പോ​കു​മ്പോ​ള്‍ ചി​ല​ര്‍​ക്ക് അ​ത് ഇ​ഷ്ട​മാ​കി​ല്ല. ചി​ല​ര്‍ വാ​തി​ല്‍ അ​ട​ച്ച് പോ​കും. ചി​ല​ര്‍ മു​ഖം ക​റു​പ്പി​ക്കു​മെ​ന്നും ഐ​സ​ക് ആ​രോ​പി​ച്ചു.

അ​ത്ത​രം മു​ഖ​ങ്ങ​ൾ കാ​ണേ​ണ്ട​തി​ല്ലെ​ന്ന ദൃ​ഢ​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ക‍​യാ​യി​രു​ന്നെ​ന്നും ഐ​സ​ക് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു. ഇ​ത് മു​ന്ന​ണി​യു​ടെ തീ​രു​മാ​ന​മ​ല്ല, ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നെ​ന്നും ഐ​സ​ക് വ​ർ‌​ഗീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വി​ദ്വേ​ഷ പ്ര​സം​ഗത്തിനു ത​ട​വ്; ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്‌ട്രപ​തി​ക്ക് അ​യ​ച്ചു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴു വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ൽ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്‌ട്രപ​തി​​ക്ക് അ​യ​ച്ചു. ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ചു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.
സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ധയു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്കു കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബില്ലിൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.
നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍, ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്‌ട്രപ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യയ്​ക്കു​ക​യാ​യി​രു​ന്നു.

National

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ത​ട​വ്; ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.

സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബി​ല്ല് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍ ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

 

 

 

International

വിദ്വേഷപ്രചാരണം തടയും: ഓസ്ട്രേലിയൻ പ്രധാനമന്ത്രി

കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടിക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ത​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് അ​​​റി​​​യി​​​ച്ചു. യ​​​ഹൂ​​​ദ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട ബോ​​​ണ്ടി ബീ​​​ച്ച് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി​.

വി​​​ദ്വേ​​​ഷം, ഭി​​​ന്ന​​​ത, മൗ​​​ലി​​​ക​​​വാ​​​ദം എ​​​ന്നി​​​വ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ നേ​​​രി​​​ടാ​​​നാ​​​യി പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കും. വി​​​ദ്വേ​​​ഷം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു വീ​​​സ നി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കു ന​​​ല്കും. വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി ടാ​​​സ്ക് ഫോ​​​ഴ്സ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കും.

അ​​​ക്ര​​​മ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന പു​​​രോ​​​ഹി​​​ത​​​രി​​​ൽ​​​നി​​​ന്നും നേ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നും പി​​​ഴ ഈ​​​ടാ​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​വും നി​​​യ​​​മ​​​ത്തി​​​ലു​​​ണ്ടാ​​​കും. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഓ​​​രോ യ​​​ഹൂ​​​ദ​​​നും സു​​​ര​​​ക്ഷാ​​​ബോ​​​ധ​​​ത്തോ​​​ടെ ജീ​​​വി​​​ക്കാ​​​നും ബ​​​ഹു​​​മാ​​​നം ല​​​ഭി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ൽ​​​ബ​​​നീ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഞാ​​​യ​​​റാ​​​ഴ്ച സി​​​ഡ്നി​​​യി​​​ലെ ബോ​​​ണ്ടി ബീ​​​ച്ചി​​​ൽ യ​​​ഹൂ​​​ദ ആ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ സാ​​​ജി​​​ദ് അ​​​ക്ര​​​മും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള മകൻ ന​​​വീ​​​ദ് അ​​​ക്ര​​​മും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 15 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ത​​​ട​​​യാ​​​നാ​​​യി ജൂ​​​ലൈ​​​യി​​​ൽ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യും ആ​​​ൽ​​​ബ​​​നീ​​​സ് അ​​​റി​​​യി​​​ച്ചു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളെ​​​യും ക​​​ലാ​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും നി​​​രീ​​​ക്ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഫ​​​ണ്ട് നി​​​ര​​​സി​​​ക്കാ​​​നു​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up