ഗോഹട്ടി: വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് ഗോഹട്ടി ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നു പൊതുതാത്പര്യ ഹർജികളിലാണ് നോട്ടീസ്.
കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഡിജിപിക്കും ചീഫ് ജസ്റ്റീസ് അശുതോഷ് കുമാർ, ജസ്റ്റീസ് അരുൺ ദേവ് ചൗധരി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
ഏപ്രിൽ 21നു കോടതി വാദം കേൾക്കും. മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്വി, ചന്ദർ ഉദയ് സിംഗ്, മീനാക്ഷി അറോറ എന്നിവരാണ് ഹർജിക്കാർക്കു വേണ്ടി ഹാജരായത്.
Tags : Himanta Biswa Sarma Hate speech Assam High Court notice