പാലക്കാട്: വിദ്വേഷ പരാമർശവുമായി മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ്.വോട്ട് അഭ്യർഥിച്ച് താൻ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന് ഐസക് വര്‍ഗീസ് പറഞ്ഞു. എന്‍ഡിഎയെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളവരോട് വോട്ട് ചോദിക്കേണ്ടെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇത് തന്റെ അനുഭവത്തിൽ നിന്നെടുത്ത നിലപാടാണെന്നും ഐസക് വര്‍ഗീസ് വ്യക്തമാക്കി. വോട്ട് ചോദിച്ച് പോകുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. ചിലര്‍ വാതില്‍ അടച്ച് പോകും. ചിലര്‍ മുഖം കറുപ്പിക്കുമെന്നും ഐസക് ആരോപിച്ചു.
അത്തരം മുഖങ്ങൾ കാണേണ്ടതില്ലെന്ന ദൃഢമായ തീരുമാനം എടുക്കുകയായിരുന്നെന്നും ഐസക് വര്‍ഗീസ് അറിയിച്ചു. ഇത് മുന്നണിയുടെ തീരുമാനമല്ല, തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും ഐസക് വർഗീസ് കൂട്ടിച്ചേർത്തു.
Tags : nda bjp isac varghese hate speech