x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഷ്ണ​മേ​ഖ​ലാ മ​ൺ​സൂ​ൺ കൂടുതൽ പ്രദേശങ്ങളിൽ വ്യാപിച്ചു: പഠനം

ഡി. ​​​​ദി​​​​ലീ​​​​പ്
Published: October 24, 2026 10:18 PM IST | Updated: October 24, 2026 10:18 PM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 1951 മു​​​​ത​​​​ൽ 2020 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ൽ മ​​​​ഴ വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​ടെ കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ ല​​​​ഭി​​​​ക്കു​​​​ന്ന ഉ​​​​ഷ്ണ​​​​മേ​​​​ഖ​​​​ലാ മ​​​​ൺ​​​​സൂ​​​​ൺ കാ​​​​ലാ​​​​വ​​​​സ്ഥാ മേ​​​​ഖ​​​​ല വ്യാ​​​​പി​​​​ച്ച​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​കു​​​​പ്പും ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ട്രോ​​​​പ്പി​​​​ക്ക​​​​ൽ മീ​​​​റ്റി​​​​യ​​​​റോ​​​​ള​​​​ജി​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 30 വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ല​​​​യ​​​​ള​​​​വു​​​​ക​​​​ളി​​​​ലെ താ​​​​പ​​​​നി​​​​ല​​​​യും മ​​​​ഴ​​​​യും വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്താ​​​​ണ് ഈ ​​​​ക​​​​ണ്ടെ​​​​ത്ത​​​​ൽ. കാ​​​​ലാ​​​​വ​​​​സ്ഥാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ കൃ​​​​ഷി​​​​യെ​​​​യും വി​​​​ള​​​​ക​​​​ൾ വി​​​​ത​​​​യ്ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ല കാ​​​​ർ​​​​ഷി​​​​ക ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തി​​​​ൽ ഇ​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ഠ​​​​നം നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു.

ദീ​​​​ർ​​​​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​ഴ വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും എ​​​​ൽ നി​​​​നോ പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ കേ​​​​ര​​​​ള​​​​ത്തി​​​​ൽ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മ​​​​ൺ​​​​സൂ​​​​ൺ മ​​​​ഴ 28 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞു. ജൂ​​​​ൺ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ 1,446.5 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്; സാ​​​​ധാ​​​​ര​​​​ണ ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് 2,018.6 മി​​​​ല്ലി​​​​മീ​​​​റ്റ​​​​റാ​​​​ണ്.

1901-നു​​​​ശേ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ മ​​​​ഴ ല​​​​ഭി​​​​ച്ച ഏ​​​​ഴാ​​​​മ​​​​ത്തെ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മ​​​​ൺ​​​​സൂ​​​​ൺ കാ​​​​ല​​​​മാ​​​​ണി​​​​ത്. വ​​​​യ​​​​നാ​​​​ട്ടി​​​​ൽ 53 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ 47 ശ​​​​ത​​​​മാ​​​​ന​​​​വും മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ ആ​​​​റ് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മ​​​​ഴ സാ​​​​ധാ​​​​ര​​​​ണ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ലാ​​​​യി​​​​രു​​​​ന്നു.

ദീ​​​​ർ​​​​ഘ​​​​കാ​​​​ല മ​​​​ഴ​​​​യു​​​​ടെ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ഓ​​​​രോ മ​​​​ൺ​​​​സൂ​​​​ൺ കാ​​​​ല​​​​ത്തെ​​​​യും വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം പ​​​​ഠ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. കാ​​​​ലാ​​​​വ​​​​സ്ഥാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ ജ​​​​ല​​​​വി​​​​ഭ​​​​വ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തെ​​​​യും കാ​​​​ർ​​​​ഷി​​​​ക ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തെ​​​​യും സ്വാ​​​​ധീ​​​​നി​​​​ക്കു​​​​മെ​​​​ന്ന് പ​​​​ഠ​​​​ന​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ഐ​​​​എം​​​​ഡി ശാ​​​​സ്ത്ര​​​​ജ്ഞ അ​​​​ന​​​​ന്യ ക​​​​ർ​​​​മാ​​​​ക​​​​റും ഐ​​​​എം​​​​ഡി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മീ​​​​റ്റി​​​​യ​​​​റോ​​​​ള​​​​ജി മൃ​​​​ത്യു​​​​ഞ്ജ​​​​യ് മൊ​​​​ഹ​​​​പാ​​​​ത്ര​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​തി​​​​നാ​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്കും ഓ​​​​രോ സീ​​​​സ​​​​ണി​​​​ലെ​​​​യും മ​​​​ഴ​​​​യി​​​​ലെ ഏ​​​​റ്റ​​​​ക്കു​​​​റ​​​​ച്ചി​​​​ലു​​​​ക​​​​ൾ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് അ​​​​വ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Tags : Monsoon MoreRegions Study Spread Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up